നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും

നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും

അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ എന്നോട് പറഞ്ഞു: "നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നന്മകൾ പ്രവർത്തിക്കാൻ നബി ﷺ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു. ഒരു നന്മയെയും -അതെത്ര ചെറുതാണെങ്കിലും- നിസ്സാരമായി കണ്ടുകൂടാ. ജനങ്ങളെ കണ്ടുമുട്ടുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി അവരെ സ്വീകരിക്കുന്നത് പോലും അതിൽ പെടുന്നതാണ്. അതിനാൽ ഓരോ മുസ്‌ലിമും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തൻ്റെ സഹോദരനായ മുസ്‌ലിമിന് ഇണക്കം പകരുകയും, അവന് സന്തോഷം നൽകുകയും ചെയ്യുന്ന കാര്യമാണത്.

فوائد الحديث

മുഅ്മിനുകൾ തമ്മിൽ പരസ്പരം സ്നേഹിക്കുകയും, പുഞ്ചിരിക്കുകയും, കണ്ടുമുട്ടുമ്പോൾ പ്രസന്നമായ മുഖം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.

അല്ലാഹുവിൻ്റെ ദീനിലെ മതനിയമങ്ങളുടെ പൂർണ്ണതയും സമഗ്രതയും. മുസ്‌ലിംകളെ നന്മയിലേക്ക് നടത്തുകയും, അവരുടെ ഐക്യം സാധ്യമാക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഈ ദീൻ പഠിപ്പിച്ചിരിക്കുന്നു.

നന്മ പ്രവർത്തിക്കുന്നതിനുള്ള പ്രോത്സാഹനവും പ്രേരണയും; അത് എത്ര ചെറുതാണെങ്കിലും.

മുസ്‌ലിംകൾക്ക് സന്തോഷം പകരുന്നത് പുണ്യകരമായ പ്രവർത്തിയാണ്; അവർക്കിടയിലെ ഇണക്കവും അടുപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണത്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ