ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ…

ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരടിമ അല്ലാഹുവിനോട് ഏറ്റവും അടുത്താകുന്ന സന്ദർഭം അവൻ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്ന വേളയിലായിരിക്കുമെന്ന് നബി ﷺ അറിയിക്കുന്നു. കാരണം നമസ്കരിക്കുന്ന വ്യക്തി സുജൂദ് ചെയ്യുന്ന സന്ദർഭത്തിൽ അവൻ്റെ ശരീരത്തിലെ ഏറ്റവും ഉന്നതയും ശ്രേഷ്ഠവുമായ ഭാഗമാണ് അല്ലാഹുവിന് മുൻപിൽ താഴ്മയോടെയും വിനയത്തോടെയും കീഴൊതുക്കത്തോടെയും ഭൂമിയിൽ വെക്കുന്നത്. സുജൂദിൻ്റെ സന്ദർഭത്തിൽ പ്രാർത്ഥന അധികരിപ്പിക്കാൻ നബി ﷺ നമ്മോട് കൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വാക്കിലും പ്രവർത്തിയിലുമുള്ള താഴ്മ ഇതിലൂടെ ഒരുമിക്കുന്നതാണ്.

فوائد الحديث

നന്മകൾ അല്ലാഹുവിനോടുള്ള അവൻ്റെ അടിമകളുടെ അടുപ്പം അധികരിപ്പിക്കുന്നതാണ്.

സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുന്നതിലുള്ള പുണ്യം. കാരണം പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്ന വേളയാണത്.

التصنيفات

പ്രാർത്ഥന സ്വീകരിക്കപ്പെടാനും തടയപ്പെടാനുമുള്ള കാരണങ്ങൾ