അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്,…

അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവയാണവ. അവയിൽ ഏതു കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല

സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവയാണവ. അവയിൽ ഏതു കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണെന്ന് നബി ﷺ അറിയിക്കുന്നു: സുബ്ഹാനല്ലാഹ്: എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കലാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. അൽഹംദുലില്ലാഹ്: അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ അങ്ങേയറ്റം പരിപൂർണനാണെന്ന് വിശേഷിപ്പിക്കലാണ് ഹംദിൻ്റെ ഉദ്ദേശ്യം. ലാ ഇലാഹ ഇല്ലല്ലാഹ്: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നാണ് അതിൻ്റെ ഉദ്ദേശ്യം. അല്ലാഹു അക്ബർ: അല്ലാഹുവാണ് എല്ലാത്തിനേക്കാളും ഏറ്റവും ഔന്നത്യവും പ്രതാപവും മഹത്വവും ഉള്ളവനെന്ന പ്രഖ്യാപനമാണ് അതിൻ്റെ ഉദ്ദേശ്യം. ഹദീഥിൽ പറയപ്പെട്ട വാക്കുകൾ അതേ ക്രമത്തിൽ പറഞ്ഞാലേ പ്രതിഫലം ലഭിക്കൂ എന്നില്ല.

فوائد الحديث

ഇസ്‌ലാമിക മതവിധികളിലെ ലാളിത്യവും എളുപ്പവും നോക്കൂ; ഈ വാക്കുകളിൽ ഏതു കൊണ്ടും ആരംഭിക്കുന്നത് അവന് ഒരു ഉപദ്രവവും ഉണ്ടാക്കുകയില്ല എന്ന് നബി ﷺ പ്രത്യേകം അറിയിക്കുന്നു.

التصنيفات

നിരുപാധികം ചൊല്ലാവുന്ന ദിക്റുകൾ