ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്

ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്

മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്." ഞാൻ വീതം വെച്ചു നൽകുന്നവൻ മാത്രമാണ്. അല്ലാഹുവാകുന്നു നൽകുന്നത്. ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവൻ്റെ വിധിപ്രകാരം നിലകൊള്ളുന്നവരായിരിക്കും; അവരെ എതിർക്കുന്നവർ അവർക്ക് ഉപദ്രവം ചെയ്യുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു തൻ്റെ ദീനിൽ അവഗാഹം നൽകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നബി -ﷺ- അല്ലാഹുവിൽ നിന്ന് ലഭിച്ച ഉപജീവനവും വിജ്ഞാനവും മറ്റുമെല്ലാം വിഭജിക്കുന്നവൻ മാത്രമാണെന്നും, യഥാർത്ഥത്തിൽ അവയെല്ലാം നൽകുന്നവൻ അല്ലാഹുവാണെന്നും അവിടുന്ന് അതോടൊപ്പം ഓർമ്മപ്പെടുത്തി. അല്ലാഹുവിന് പുറമെയുള്ളതെല്ലാം കേവലം കാരണങ്ങൾ മാത്രമാണ്; അല്ലാഹുവിൻ്റെ അനുമതിയില്ലാതെ അവ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അന്ത്യനാൾ സംഭവിക്കുന്നത് വരെ ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പനയിൽ നിലകൊള്ളുന്നവരായി ഉണ്ടാകുമെന്നും, അവർക്ക് എതിരാകുന്നവർ അവരെ യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ലെന്നും അതോടൊപ്പം അവിടുന്ന് അറിയിച്ചു.

فوائد الحديث

മതവിജ്ഞാനം തേടുന്നതിൻ്റെ മഹത്വവും ശ്രേഷ്ഠതയും, അതിനുള്ള പ്രോത്സാഹനവും.

സത്യമാർഗത്തിൽ നിലകൊള്ളുന്ന ഒരു ചെറുവിഭാഗമെങ്കിലും ഈ ഉമ്മത്തിൽ നിർബന്ധമായും ഉണ്ടായിരിക്കും. ഏതെങ്കിലുമൊരു കൂട്ടർ അതൊഴിവാക്കിയാൽ മറ്റൊരു വിഭാഗം അതേറ്റെടുക്കും.

അല്ലാഹുവിൻ്റെ ദീനിൽ അവഗാഹം നേടാൻ സാധിക്കുക എന്നത് അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിക്കുമ്പോഴാണ്.

അല്ലാഹുവിൻ്റെ കൽപ്പനപ്രകാരവും ഉദ്ദേശപ്രകാരവും നൽകുക മാത്രമാണ് നബി -ﷺ- ചെയ്യുന്നത്. അവിടുത്തേക്ക് യാതൊന്നും ഉടമപ്പെടുത്തുക സാധ്യമല്ല.

التصنيفات

വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത