സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ…

സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ ഉദിച്ചുയർന്നതിനേക്കാളെല്ലാം എനിക്ക് പ്രിയങ്കരമായിട്ടുള്ളത്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ ഉദിച്ചുയർന്നതിനേക്കാളെല്ലാം എനിക്ക് പ്രിയങ്കരമായിട്ടുള്ളത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഹദീഥിൽ പറയപ്പെട്ട മഹത്തരമായ ദിക്റിൻ്റെ വാക്കുകൾ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ സ്‌മരിക്കാൻ കഴിയുക എന്നതാണ് ദുനിയാവും അതിലുള്ളതെല്ലാതും ലഭിക്കുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത് എന്ന് നബി -ﷺ- അറിയിക്കുന്നു. ഈ വാക്കുകളുടെ വിശദീകരണം ഇപ്രകാരമാണ്: "സുബ്ഹാനല്ലാഹ്" : അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനാണ് എന്നർത്ഥം. അൽഹംദുലില്ലാഹ്: അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ്റെ പൂർണ്ണതയുടെ വിശേഷണങ്ങളാൽ പുകഴ്ത്തലാണ് ഹംദ്. "ലാ ഇലാഹ ഇല്ലല്ലാഹ്": അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. "അല്ലാഹു അക്ബർ": അല്ലാഹു എല്ലാത്തിനേക്കാളും മഹത്വവും പ്രതാപവുമുള്ളവനാണ്.

فوائد الحديث

അല്ലാഹുവിനെ സ്‌മരിക്കാനുള്ള പ്രോത്സാഹനം. സൂര്യൻ ഉദിച്ചുയർന്ന എല്ലാ വസ്തുക്കളേക്കാളും പ്രിയങ്കരമാണ് അക്കാര്യം.

അല്ലാഹുവിനുള്ള ദിക്ർ അധികരിപ്പിക്കാനുള്ള പ്രേരണ. കാരണം അതിന് മഹത്തരമായ പ്രതിഫലവും ശ്രേഷ്ഠതയുമുണ്ട്.

ഐഹിക ജീവിത വിഭവങ്ങൾ തീർത്തും തുഛവും, അതിലെ ദേഹേഛകൾ നീങ്ങിപ്പോകുന്നതുമാണ്.

التصنيفات

നിരുപാധികം ചൊല്ലാവുന്ന ദിക്റുകൾ