തൻ്റെ ചെരുപ്പിൻ്റെ വള്ളിയേക്കാൾ സ്വർഗം നിങ്ങളോട് സമീപസ്ഥമാണ്. നരകവും അതു പോലെത്തന്നെ

തൻ്റെ ചെരുപ്പിൻ്റെ വള്ളിയേക്കാൾ സ്വർഗം നിങ്ങളോട് സമീപസ്ഥമാണ്. നരകവും അതു പോലെത്തന്നെ

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ ചെരുപ്പിൻ്റെ വള്ളിയേക്കാൾ സ്വർഗം നിങ്ങളോട് സമീപസ്ഥമാണ്. നരകവും അതു പോലെത്തന്നെ."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

ഒരാൾ തൻ്റെ കാലിൽ ധരിച്ചിരിക്കുന്ന ചെരുപ്പിൻ്റെ വള്ളി എത്ര അടുത്താണോ അത്പോലെ നരകവും സ്വർഗവും മനുഷ്യരോട് വളരെ അടുത്താണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം മനുഷ്യർ ചിലപ്പോൾ അല്ലാഹുവിനിഷ്ടപ്പെട്ട ഒരു നന്മ ചെയ്യുകയും അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തേക്കാം. അതല്ലെങ്കിൽ ഒരു തിന്മ പ്രവർത്തിക്കുകയും അത് അവൻ്റെ നരകപ്രവേശനത്തിന് കാരണമാവുകയും ചെയ്തേക്കാം.

فوائد الحديث

നന്മകൾ എത്ര ചെറുതാണെങ്കിലും പ്രവർത്തിക്കണമെന്നുള്ള പ്രോത്സാഹനവും, തിന്മകൾ എത്ര ചെറുതാണെങ്കിലും അകന്നു നിൽക്കണമെന്നുള്ള താക്കീതും.

ഒരു മുസ്ലിം നിർബന്ധമായും അവൻ്റെ ജീവിതത്തിൽ പ്രതീക്ഷയും ഭയവും ഒരുമിപ്പിക്കേണ്ടവനാണ്. സത്യത്തിൽ ഉറപ്പിച്ചു നിർത്താൻ എപ്പോഴും അവൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും വേണം; പരലോകത്ത് അവന് രക്ഷപ്പെടാനും തൻ്റെ നന്മകളിൽ അഹംഭാവം ഉള്ളവനാകാതിരിക്കാനും അത് അനിവാര്യമാണ്.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ