നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു

നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു; മറിച്ച് അവിടുന്ന് അത് സ്വീകരിക്കുമായിരുന്നു. കാരണം വഹിക്കാൻ എളുപ്പമുള്ളതും, നല്ല മണം പരത്തുന്നതുമാണല്ലോ സുഗന്ധങ്ങൾ.

فوائد الحديث

സുഗന്ധം സമ്മാനമായി നൽകപ്പെട്ടാൽ അത് സ്വീകരിക്കുന്നത് നബി -ﷺ- യുടെ മാതൃകയിൽ പെട്ടതാണ്. കാരണം അത് വഹിക്കാൻ പ്രയാസമില്ല; സ്വീകരിക്കുന്നത് കൊണ്ട് ഒരു പതിത്വം അനുഭവപ്പെടാനുമില്ല.

സുഗന്ധം മടക്കാതിരിക്കുകയും, സമ്മാനം നൽകുന്നവരുടെ പക്കൽ നിന്ന് അത് സ്വീകരിക്കുകയും ചെയ്യുന്നതിൽ നബി -ﷺ- യുടെ സ്വഭാവഗുണങ്ങളുടെ പൂർണ്ണതയും മനോഹരമായ പെരുമാറ്റവും കാണാം.

സുഗന്ധം ഉപയോഗിക്കുന്നതിനുള്ള പ്രേരണ.

التصنيفات

സന്ദർശനത്തിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ