രണ്ട് മുസ്‌ലിംകൾ തങ്ങളുടെ വാളുകളുമായി ഏറ്റുമുട്ടിയാൽ കൊലപാതകിയും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു

രണ്ട് മുസ്‌ലിംകൾ തങ്ങളുടെ വാളുകളുമായി ഏറ്റുമുട്ടിയാൽ കൊലപാതകിയും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു

അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "രണ്ട് മുസ്‌ലിംകൾ തങ്ങളുടെ വാളുകളുമായി ഏറ്റുമുട്ടിയാൽ കൊലപാതകിയും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു. ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! കൊലപാതകിയുടെ കാര്യം ശരി; എന്നാൽ കൊല്ലപ്പെട്ടവൻ്റെ കാര്യമെന്താണ്?!" നബി ﷺ പറഞ്ഞു: "മറുവശത്തുള്ളവനെ വധിക്കാൻ പരിശ്രമിക്കുന്നവൻ തന്നെയായിരുന്നു അവനും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

രണ്ട് മുസ്‌ലിംകൾ തങ്ങളുടെ ആയുധങ്ങളുമായി നേർക്കുനേർ വരികയും, അപരനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഏറ്റുമുട്ടുകയും ചെയ്താൽ രണ്ടു പേരും നരകത്തിലായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. കൊലപാതകി തൻ്റെ കൊലപാതകം കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ കൊല്ലപ്പെട്ടവൻ എങ്ങനെയാണ് നരകത്തിൽ പ്രവേശിക്കുന്നത് എന്ന കാര്യത്തിൽ സ്വഹാബികളിൽ ചിലർക്ക് സംശയമുണ്ടായി. അപരനെ വധിക്കാനുള്ള പരിശ്രമത്തിൽ തന്നെയായിരുന്നു അവനും എന്നതാണ് അതിൻ്റെ കാരണം എന്ന് നബി ﷺ പഠിപ്പിക്കുന്നു. മുന്നിലുള്ളവനെ വധിക്കാൻ സാധിക്കുന്നതിന് മുൻപ് അവൻ വധിക്കപ്പെട്ടു എന്ന് മാത്രം.

فوائد الحديث

തിന്മ പ്രവർത്തിക്കാൻ ഉറച്ച തീരുമാനമെടുക്കുകയും, അതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തവൻ ശിക്ഷക്ക് അർഹരാകും.

മുസ്‌ലിംകൾ പരസ്പരം ആയുധമെടുക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീതും, അതിന് നരകശിക്ഷയാണ് പ്രതിഫലമായുള്ളത് എന്ന ഓർമ്മപ്പെടുത്തലും.

മുസ്‌ലിംകൾക്കിടയിൽ നടക്കുന്ന ന്യായമായ പോരാട്ടങ്ങൾക്ക് ഹദീഥിൽ പറയപ്പെട്ട താക്കീത് ബാധകമല്ല. ഉദാഹരണത്തിന്, കൊള്ളക്കാരോ വിധ്വംസക സംഘങ്ങളോ (മുസ്‌ലിംകളാണെന്നത് കൊണ്ട്) അവരോട് യുദ്ധം ചെയ്തു കൂടെന്നില്ല.

വൻപാപങ്ങൾ പ്രവർത്തിച്ചവൻ അത് ചെയ്തു എന്നതിനാൽ മാത്രം ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയില്ല. കാരണം പരസ്പരം പോരടിച്ചു കൊണ്ട് വൻപാപം പ്രവർത്തിച്ച രണ്ട് പേരെയും മുസ്‌ലിംകൾ എന്ന് തന്നെയാണ് നബി ﷺ വിശേഷിപ്പിച്ചത്.

മറ്റൊരാളുടെ മരണത്തിന് കാരണമാകുന്ന ഏതു മാർഗ്ഗമുപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി ഒരാൾ മറ്റൊരാളെ വധിച്ചാലും വധിച്ചവനും വധിക്കപ്പെട്ടവനും നരകാവകാശികളാണ്. ഹദീഥിൽ വാൾ എന്ന് പ്രത്യേകം പറഞ്ഞത് ഉദാഹരണമെന്ന അർത്ഥത്തിൽ മാത്രമാണ്.

التصنيفات

ഹൃദയത്തിലെ പ്രവർത്തനങ്ങൾ, ഹൃദയത്തിലെ പ്രവർത്തനങ്ങൾ, തിന്മകൾക്കുള്ള ആക്ഷേപം, തിന്മകൾക്കുള്ള ആക്ഷേപം