ലജ്ജ ഈമാനിൽ (വിശ്വാസത്തിൽ) പെട്ടതാണ്

ലജ്ജ ഈമാനിൽ (വിശ്വാസത്തിൽ) പെട്ടതാണ്

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: തൻ്റെ സഹോദരനോട് ലജ്ജ (കുറക്കാൻ) ഒരാൾ ഉപദേശിക്കുന്നത് നബി ﷺ കേൾക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു: "ലജ്ജ ഈമാനിൽ (വിശ്വാസത്തിൽ) പെട്ടതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നിനക്ക് ലജ്ജ കൂടുതലാണെന്നും, അത് കുറക്കണമെന്നും തൻ്റെ സഹോദരനെ ഗുണദോഷിക്കുന്ന ഒരാളുടെ സംസാരം നബി ﷺ കേട്ടു. അപ്പോൾ ലജ്ജ വിശ്വാസത്തിൻ്റെ ഭാഗമാണ് എന്ന് നബി ﷺ പറഞ്ഞു കൊടുത്തു; ലജ്ജ കൊണ്ട് നന്മയല്ലാതെ ഉണ്ടാവുകയില്ല. മനോഹരമായത് മാത്രം ചെയ്യാനും, മോശമായതെല്ലാം ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണ് ലജ്ജയെന്നത്.

فوائد الحديث

നന്മയിൽ നിന്ന് നിന്നെ തടഞ്ഞു നിർത്തുന്ന ഒന്നിനെയും ലജ്ജയെന്ന് പറയുക സാധ്യമല്ല. അത് കഴിവുകേടും ദുർബലതയും ഭീരുത്വവും ഉൾവലിയലും മാത്രമാണ്.

അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അല്ലാഹുവിനോട് ലജ്ജ പുലർത്തേണ്ടത്.

സൃഷ്ടികളോടുള്ള ലജ്ജ അവരെ ആദരിച്ചു കൊണ്ടും, ഓരോരുത്തർക്കും അർഹമായ സ്ഥാനം നൽകിക്കൊണ്ടും, പൊതുവിൽ മോശമായി എണ്ണപ്പെടുന്ന കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമായിരിക്കണം പുലർത്തേണ്ടത്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ