തീർച്ചയായും സൂക്ഷ്‌മതപാലിക്കുന്നവനും, ധന്യത പുലർത്തുന്നവനും, ഒതുങ്ങി ജീവിക്കുന്നവനുമായ -…

തീർച്ചയായും സൂക്ഷ്‌മതപാലിക്കുന്നവനും, ധന്യത പുലർത്തുന്നവനും, ഒതുങ്ങി ജീവിക്കുന്നവനുമായ - അറിയപ്പെടാത്തവനുമായ - അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു

സഅ്ദ് ബ്‌നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും സൂക്ഷ്‌മതപാലിക്കുന്നവനും, ധന്യത പുലർത്തുന്നവനും, ഒതുങ്ങി ജീവിക്കുന്നവനുമായ - അറിയപ്പെടാത്തവനുമായ - അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിന് ഇഷ്ടമുള്ള തൻ്റെ ദാസന്മാരിൽ ചിലരെ കുറിച്ച് നബി -ﷺ- അറിയിക്കുന്നു. തഖ്‌വ പാലിക്കുന്ന, ധർമ്മനിഷ്ഠയുള്ള വ്യക്തി അതിൽ പെട്ടവരാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് അവർ. ധന്യത പുലർത്തുന്നവരാണ് മറ്റൊരു കൂട്ടർ; ജനങ്ങളിൽ നിന്ന് ധന്യത പുലർത്തുകയും, അല്ലാഹുവല്ലാത്ത ഒരാളിലേക്കും തിരിഞ്ഞു നോക്കാത്തവരുമാണ് അവർ. ഒതുങ്ങി ജീവിക്കുന്ന, വിനയാന്വിതനായ അടിമയാണ് അടുത്തയാൾ. അല്ലാഹുവിന് ആരാധനകൾ സമർപ്പിക്കുകയും, തനിക്ക് പ്രയോജനകരമായ കാര്യങ്ങൾ പ്രവർത്തിക്കുകയും, മറ്റുള്ളവർ തന്നെ കുറിച്ച് അറിയുന്നത് ഇഷ്ടപ്പെടുകയോ അവർ തന്നെ പുകഴ്ത്തിയോ പ്രകീർത്തിച്ചോ സംസാരിക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്യാത്തവരാണ് അക്കൂട്ടർ.

فوائد الحديث

അല്ലാഹു തൻ്റെ അടിമകളെ സ്നേഹിക്കാൻ കാരണമാകുന്ന ചില വിശേഷണങ്ങളാണ് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നത്. അല്ലാഹുവിൻ്റെ സൂക്ഷിച്ചു ജീവിക്കൽ (തഖ്‌വ), വിനയം, അല്ലാഹു നൽകിയതിൽ തൃപ്തിയടയൽ എന്നിവയാണവ.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ