സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു…

സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു പോകുന്നില്ല

ഉസാമഃ ബിൻ സൈദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു പോകുന്നില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് പരീക്ഷണവും കുഴപ്പവുമുണ്ടാക്കുന്ന മറ്റൊരു കാര്യവും താൻ വിട്ടേച്ചു പോകുന്നില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. ചിലപ്പോൾ തൻ്റെ കുടുംബത്തിലുള്ള സ്ത്രീകളിൽ നിന്നായിരിക്കാം ഈ പരീക്ഷണം വന്നെത്തുക; അല്ലാഹുവിൻ്റെ കൽപ്പനക്ക് വിരുദ്ധമായി അവളെ അനുസരിക്കുന്നതിലൂടെയായിരിക്കും അത്. അന്യസ്ത്രീകളാണെങ്കിൽ അവരുമായി കൂടിക്കലരലും അവരോടൊപ്പം തനിച്ചാകലും അത് മൂലമുണ്ടാവുന്ന കുഴപ്പങ്ങളും.

فوائد الحديث

സ്ത്രീകളെ കൊണ്ട് സംഭവിച്ചേക്കാവുന്ന പരീക്ഷണവും കുഴപ്പവും ഓരോ മുസ്‌ലിമും കരുതിയിരിക്കേണ്ടതുണ്ട്. അവരിലൂടെ ഉണ്ടായേക്കാവുന്ന എല്ലാ കുഴപ്പങ്ങളുടെ വഴികളും അടച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കുക.

അല്ലാഹുവിൽ പ്രതീക്ഷ വെച്ചു കൊണ്ടും, അവനിൽ ഭരമേൽപ്പിച്ചു കൊണ്ടും കുഴപ്പങ്ങളിൽ നിന്ന് രക്ഷ തേടാൻ ശ്രമിക്കുക എന്നത് ഓരോ മുസ്‌ലിമിനും നിർബന്ധമാണ്.

التصنيفات

ദേഹേഛക്കും തന്നിഷ്ടത്തിനുമുള്ള ആക്ഷേപങ്ങൾ