നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു

നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നിഷിദ്ധവൃത്തികൾ ചെയ്യുക, നിർബന്ധകാര്യങ്ങളിൽ കുറവ് വരുത്തുക പോലുള്ള മനുഷ്യരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൊണ്ടാണ് നരകം പൊതിയപ്പെടുകയും വലയം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നത് എന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ ആരെങ്കിലും തൻ്റെ മനസ്സിൻ്റെ ദേഹേഛകളെ പിൻപറ്റിയാൽ അവൻ നരകാവകാശിയാകും. കൽപ്പിക്കപ്പെട്ട കാര്യങ്ങൾ സ്ഥിരമായി നിലനിർത്തുക, നിഷിദ്ധവൃത്തികൾ ഉപേക്ഷിക്കുക അതിൽ ക്ഷമയോടെ നിലകൊള്ളുക പോലുള്ള മനസ്സിന് വെറുപ്പുള്ള കാര്യങ്ങളാലാണ് സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ആരെങ്കിലും തൻ്റെ മനസ്സിനെ അതിലേക്ക് പിടിച്ചു വലിക്കുകയും സ്വന്തം ഇഛകൾക്കെതിരെ പോരാട്ടം നടത്തുകയും ചെയ്താൽ അവൻ സ്വർഗപ്രവേശനത്തിന് അർഹതയുള്ളവനാകും

فوائد الحديث

ദേഹേഛകളിൽ വീണുപോകാനുള്ള കാരണങ്ങളിലൊന്ന് പിശാച് നിഷിദ്ധവൃത്തികളും മ്ലേഛതകളും മനുഷ്യർക്ക് അലങ്കൃതമാക്കുന്നത് കൊണ്ടാണ്. അതോടെ മനസ്സ് അതിനെ നല്ലതായി കാണുകയും അതിലേക്ക് ചാഞ്ഞു പോവുകയും ചെയ്യും.

നിഷിദ്ധമായ ദേഹേഛകളിൽ നിന്ന് അകന്നു നിൽക്കാനുള്ള കൽപ്പന; കാരണം നരകത്തിലേക്കുള്ള വഴിയാണ് അവയെല്ലാം. അതോടൊപ്പം പ്രയാസകരമായ കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും വേണ്ടതുണ്ട്; കാരണം അതാണ് സ്വർഗത്തിലേക്കുള്ള വഴി.

സ്വന്തം ഇഛക്കെതിരെ പോരാടുകയും, ആരാധനകളിൽ കഠിനപരിശ്രമം നടത്തുകയും, പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും, നന്മകൾ ചെയ്യാൻ അനുഭവിക്കേണ്ടി വരുന്ന കഠിനതകൾ തരണം ചെയ്യുന്നതും ഏറെ ശ്രേഷ്ഠകരമായ പ്രവർത്തിയാണ്.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ