ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും…

ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം

സഹ്ൽ ബ്‌നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിൻ്റെയും തൻ്റെ രണ്ട് കാലുകൾക്ക് ഇടയിലുള്ളതിൻ്റെയും കാര്യം എനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗം ഞാനവന് ഉറപ്പ് നൽകാം."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

രണ്ട് കാര്യങ്ങൾ മുസ്‌ലിമായ ഒരാൾ മുറുകെ പിടിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒന്നാമത്തേത്: നാവിനെ സംരക്ഷിക്കലാണ്. അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന യാതൊന്നും അവൻ സംസാരിക്കരുത്. രണ്ട്: ഗുഹ്യാവയവം സംരക്ഷിക്കലാണ്. മ്ലേഛപ്രവർത്തനങ്ങളിൽ വീണുപോകുന്നതിൽ നിന്ന് അവൻ അതിനെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം ഈ രണ്ട് അവയവങ്ങൾ കൊണ്ടാണ് അധിക തിന്മകളും സംഭവിക്കുന്നത്.

فوائد الحديث

നാവിനെയും ഗുഹ്യസ്ഥാനത്തെയും സംരക്ഷിക്കുന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള വഴിയാണ്.

നാവും ഗുഹ്യസ്ഥാനവും നബി -ﷺ- ഈ ഹദീഥിൽ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. കാരണം ഇവ രണ്ടും മനുഷ്യർക്ക് ഇഹലോകത്തും പരലോകത്തുമുള്ള പരീക്ഷണത്തിൻ്റെ ഏറ്റവും പ്രധാന സ്രോതസ്സാണ്.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ