വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?

വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?

അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. "അല്ലാഹുവിൽ പങ്ക് ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും." - ചാരിയിരിക്കുകയായിരുന്ന അവിടുന്ന് നിവർന്നിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക, വ്യാജവാർത്തകളും." അവിടുന്ന് സംസാരം നിറുത്തിയെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞുപോവുന്നതു വരെ നബി -ﷺ- അതാവർത്തിച്ചു കൊണ്ടേയിരുന്നു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഏറ്റവും ഗൗരവപ്പെട്ട വൻപാപങ്ങൾ ഏതെല്ലാമാണെന്ന് അറിയിച്ചു നൽകുന്നു. മൂന്ന് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത്: 1- അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്). അല്ലാഹുവല്ലാത്തവർക്ക് ഏതെങ്കിലുമൊരു ആരാധന സമർപ്പിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം. അല്ലാഹുവിൻ്റെ ആരാധനക്കുള്ള അവകാശത്തിലോ സൃഷ്ടികർതൃത്വത്തിലോ നാമഗുണവിശേഷണങ്ങളിലോ സൃഷ്ടികളെ അവനോട് തുല്യരായി ഗണിക്കുന്നതും ശിർക്ക് തന്നെ. 2- മാതാപിതാക്കളെ ഉപദ്രവിക്കൽ. വാക്ക് കൊണ്ടോ പ്രവർത്തനം കൊണ്ടോ മാതാവിനെയോ പിതാവിനെയോ ഏത് നിലക്ക് ഉപദ്രവിച്ചാലും അത് ഈ പറഞ്ഞതിൽ ഉൾപ്പെടും. അവരോട് രണ്ട് പേരോടും നന്മ ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും. 3- വ്യാജവാക്ക്. കള്ളസാക്ഷ്യം അതിൽ പെടുന്നതാണ്. സമ്പത്ത് അന്യായമായി കൈക്കലാക്കുന്നതിനോ, അഭിമാനത്തെ വ്രണപ്പെടുത്താനോ മറ്റോ വേണ്ടി ഒരാളെ ഇകഴ്ത്തി പറയുന്ന എല്ലാ കെട്ടിയുണ്ടാക്കപ്പെട്ട കള്ളവാക്കുമാണ് അത് കൊണ്ട് ഉദ്ദേശ്യം. കള്ളസാക്ഷ്യത്തിൻറെ മ്ലേഛത ബോധ്യപ്പെടുത്തുന്നതിനും സമൂഹത്തിൽ അതുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ് നബി -ﷺ- അക്കാര്യം ആവർത്തിച്ചു കൊണ്ടേയിരുന്നത്. നബി -ﷺ- യോടുള്ള അനുകമ്പയും, അവിടുത്തേക്ക് പ്രയാസം സൃഷ്ടിക്കുന്നതിലുള്ള അനിഷ്ടവും കാരണം "അവിടുന്ന് മിണ്ടാതിരുന്നെങ്കിൽ!" എന്ന് സ്വഹാബികൾ പറഞ്ഞുപോകുവോളം നബി -ﷺ- അത് ആവർത്തിച്ചു കൊണ്ടിരുന്നു.

فوائد الحديث

തിന്മകളിൽ ഏറ്റവും ഗൗരവപ്പെട്ടത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ്. കാരണം ഏറ്റവും വലിയ വൻപാപവും അതിൻ്റെ മൂലസ്തംഭവും അതാണ്. അല്ലാഹു ഖുർആനിൽ പറഞ്ഞ വാക്ക് ഈ പാഠം തന്നെയാണ് പഠിപ്പിക്കുന്നത്: "തീർച്ചയായും അല്ലാഹു അവനിൽ പങ്കുചേർക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിൽ താഴെയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു നൽകുന്നതാണ്."

മാതാപിതാക്കളുടെ അവകാശങ്ങൾക്കുള്ള പ്രാധാന്യവും ഗൗരവവും. അല്ലാഹുവിൻ്റെ അവകാശത്തോടൊപ്പമാണ് അവരുടെ കാര്യം എടുത്തു പറയപ്പെട്ടിരിക്കുന്നത്.

തിന്മകളെ വൻപാപങ്ങളെന്നും ചെറുപാപങ്ങളെന്നും വേർതിരിക്കാം. ഇഹലോകത്ത് ശിക്ഷാനടപടി നിശ്ചയിക്കപ്പെട്ടതോ, ശാപാർഹമായതോ, പരലോകത്ത് നരകപ്രവേശനം പോലുള്ള ശിക്ഷ താക്കീത് ചെയ്യപ്പെട്ടതോ ആയ തിന്മകളെല്ലാം വൻപാപങ്ങളാണ്. അവയിൽ ചിലത് അതീവ ഭീകരവും, മറ്റുള്ളവ അതിൽ താഴെയുമാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിലെ വിലക്കിൻ്റെ ശക്തിയിലും വ്യത്യാസമുണ്ടായിരിക്കും. വൻപാപങ്ങളിൽ പെടാത്തതെല്ലാം ചെറുപാപങ്ങളാണ്.

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ, തിന്മകൾക്കുള്ള ആക്ഷേപം