വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും…

വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്."

[ഹസൻ]

الشرح

ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് അവരിൽ ഏറ്റവും പരിപൂർണ്ണമായ വിശ്വാസം (ഈമാൻ) ഉള്ളവരെന്ന് നബി -ﷺ- അറിയിക്കുന്നു. മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, മറ്റുള്ളവർക്ക് നന്മ ചെയ്യലും, സംസാരം നന്നാക്കലും, ഉപദ്രവങ്ങൾ തടുക്കലുമെല്ലാം നല്ല സ്വഭാവത്തിൻ്റെ ഭാഗമാണ്. മുഅ്മിനീങ്ങളിൽ ഏറ്റവും നല്ലവർ അവരുടെ സ്ത്രീകളോട് ഏറ്റവും നല്ല വിധത്തിൽ പെരുമാറുന്നവരാണെന്നും നബി -ﷺ- അറിയിക്കുന്നു. തൻ്റെ ഭാര്യയോടും പെൺമക്കളോടും സഹോദരിമാരോടും കുടുംബത്തിലെ സ്ത്രീകളോടും നല്ല വിധത്തിൽ പെരുമാറുന്നവരാണവർ. കാരണം ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവത്തിന് ഏറ്റവും അർഹതയുള്ളവർ അവരാണ്.

فوائد الحديث

നല്ല സ്വഭാവത്തിൻ്റെ ശ്രേഷ്ഠത; കാരണം വിശ്വാസത്തിൻ്റെ ഭാഗമാണത്.

പ്രവർത്തനങ്ങൾ ഇസ്‌ലാമിക ഈമാനിന്റെ ഭാഗമാണ്. ഈമാൻ കൂടുകയും കുറയുകയും ചെയ്യും.

ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ ആദരവും, അവരോട് നന്മയിൽ വർത്തിക്കാനുള്ള പ്രോത്സാഹനവും.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, ദാമ്പത്യബന്ധം