ആരെങ്കിലും 'لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' (അല്ലാഹുവല്ലാതെ…

ആരെങ്കിലും 'لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്, അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.) എന്ന് പത്ത് തവണ ചൊല്ലിയാൽ

അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്, അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.) എന്ന് പത്ത് തവണ ചൊല്ലിയാൽ, അത് ഇസ്‌മാഈൽ സന്തതികളിലെ നാല് പേരെ മോചിപ്പിച്ചതു പോലെയാകുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ എന്ന് ചൊല്ലിയാൽ അതിനുള്ള പ്രതിഫലമാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റൊന്നുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനാണ് സമ്പൂർണ്ണ അധികാരമുള്ളത് എന്നും, സമ്പൂർണ്ണ സ്നേഹത്തോടെയും ആദരവോടെയും പുകഴ്ത്തപ്പെടാനും പ്രകീർത്തിക്കപ്പെടാനും അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനും, ഒന്നും അസാധ്യമായുള്ളവനല്ലെന്നുമാണ് ഈ ദിക്റിൻ്റെ സാരം. മഹത്തരമായ ഈ ദിക്ർ ആരെങ്കിലും ഒരു ദിവസം പത്തു തവണ ചൊല്ലിയാൽ അവനുള്ള പ്രതിഫലം ഇബ്രാഹീം നബി -عَلَيْهِ السّلَامُ- ൻ്റെ മകനായ ഇസ്‌മാഈലിൻ്റെ സന്തതിപരമ്പരയിൽ പെട്ട നാല് പേരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രതിഫലത്തിന് തുല്യമാണ്. ഇസ്‌മാഈൽ നബി -عَلَيْهِ السّلَامُ- ൻ്റെ സന്തതിപരമ്പരയിലുള്ളവർ മറ്റുള്ളവരേക്കാൾ ഉന്നതമായ കുലത്തിൽ ജനിച്ചവരാണ് എന്നതിനാലാണ് അവരെ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്.

فوائد الحديث

ആരാധനകൾ നൽകപ്പെടാൻ അർഹതയുള്ളവനും, സർവ്വാധികാരമുള്ളവനും, സ്തുതികൾക്കും പ്രകീർത്തനങ്ങൾക്കും അർഹനും, പരിപൂർണ്ണ ശക്തിയുള്ളവനും അല്ലാഹു മാത്രമാണെന്ന് ഈ ദിക്ർ അറിയിക്കുന്നു.

ഹദീഥിൽ പറയപ്പെട്ട ശ്രേഷ്ഠത ലഭിക്കാൻ തുടർച്ചയായോ വ്യത്യസ്ത സന്ദർഭങ്ങളിലായോ ഈ ദിക്ർ ചൊല്ലാവുന്നതാണ്.

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത