തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും…

തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്

അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

തൻ്റെ മുസ്‌ലിമായ സഹോദരനെ മൂന്ന് ദിവസങ്ങൾക്കപ്പുറം അകറ്റി നിർത്തുകയും, പിണങ്ങി നിൽക്കുകയും ചെയ്യുക എന്നത് നബി ﷺ വിലക്കുന്നു. പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയുകയോ, സംസാരിക്കുകയോ ചെയ്യാതെ അവർ തിരിഞ്ഞു പോവുക എന്നത് പാടില്ല തെറ്റി നിൽക്കുന്നവരിൽ ഏറ്റവും നല്ല വ്യക്തി ഈ അകൽച്ച ഇല്ലാതെയാക്കാൻ ശ്രമിക്കുകയും, ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുകയും ചെയ്യുന്നവനാണ്. ഇവിടെ ആക്ഷേപിക്കപ്പെട്ട പിണക്കം വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള പിണക്കമാണ്. എന്നാൽ അല്ലാഹുവിൻ്റെ പേരിലുള്ള അകൽച്ച ഇതിൽ പെടുകയില്ല; അധർമ്മികളെയും ബിദ്അത്തുകാരെയും മോശം കൂട്ടുകാരെയും അകറ്റി നിർത്തുന്നത് ഉദാഹരണം. ഈ പിണക്കങ്ങൾ നിശ്ചിത ദിവസങ്ങൾ മാത്രമേ പാടുള്ളൂ എന്നില്ല; മറിച്ച് പിണങ്ങി നിൽക്കാൻ കാരണമായ തിന്മ ഇല്ലാതെയാകുന്നത് വരെ അത് തുടരാവുന്നതാണ്.

فوائد الحديث

മൂന്ന് ദിവസങ്ങളോ അതിൽ കുറഞ്ഞ സമയമോ പിണങ്ങി നിൽക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു; മനുഷ്യ പ്രകൃതം പരിഗണിച്ചു കൊണ്ടുള്ള ഇളവാണത്. പിണക്കത്തിന് കാരണമായ വിഷയം മനസ്സിൽ നിന്ന് മാറിപ്പോകാനുള്ള കാലാവധിയെന്ന നിലക്കാണ് മൂന്ന് ദിവസം ഇളവ് നൽകപ്പെട്ടത്.

സലാം പറയുന്നതിൻ്റെ ശ്രേഷ്ഠത. ഹൃദയങ്ങളിലുള്ള പിണക്കം നീക്കാനുള്ള മാർഗവും, മനസ്സിലുള്ള സ്നേഹത്തിൻ്റെ അടയാളവുമാണത്.

പരസ്പര സാഹോദര്യവും ബന്ധമുള്ളവർക്കിടയിലുള്ള സ്നേഹവും നിലനിർത്തുന്നതിൽ ഇസ്‌ലാം നൽകിയ ശ്രദ്ധയും പരിഗണനയും.

التصنيفات

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും, അകൽച്ച പ്രഖ്യാപിക്കലും, അതിൻ്റെ നിബന്ധനകളും, സലാം പറയുന്നതിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ