ഞങ്ങൾ ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "കൃത്വിമത്വം പുലർത്തുന്നത് ഞങ്ങളോട്…

ഞങ്ങൾ ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "കൃത്വിമത്വം പുലർത്തുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "കൃത്വിമത്വം പുലർത്തുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

കൃത്വിമത്വം പുലർത്തുന്നതിൽ നിന്ന് നബി -ﷺ- ഞങ്ങളെ വിലക്കിയിരിക്കുന്നു എന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. ആവശ്യമില്ലാതെ പ്രയാസകരമായ കാര്യങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും കൃത്രിമത്വത്തിൽ പെട്ടതാണ്.

فوائد الحديث

കൃത്രിമത്വം വിലക്കപ്പെട്ടു എന്ന് പറഞ്ഞതിൽ ചോദ്യങ്ങൾ അധികരിപ്പിക്കുന്നതും, തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കാൻ ശ്രമിക്കുന്നതും, അല്ലാഹു വിശാലത നൽകിയ കാര്യത്തിൽ കാഠിന്യം പുലർത്തുന്നതുമെല്ലാം ഉൾപ്പെടും.

എല്ലാ കാര്യങ്ങളിലും ലാളിത്യം പുലർത്തേണ്ടവനാണ് ഒരു മുസ്‌ലിം. വാക്കിലോ പ്രവർത്തിയിലോ ഭക്ഷണത്തിലോ പാനീയങ്ങളിലോ സംസാരങ്ങളിലേ മറ്റേതു സാഹചര്യങ്ങളിലോ കൃത്രിമത്വം ആവശ്യമില്ല.

ഇസ്‌ലാം ലാളിത്യവും എളുപ്പവും നിറഞ്ഞു നിൽക്കുന്ന മതമാണ്.

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ