അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും…

അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയാറുണ്ടായിരുന്നു: "അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഓരോ ആഴ്ച്ചയിലെയും ജുമുഅ നിസ്കാരവും, ഓരോ വർഷത്തിലെയും റമദാൻ മാസത്തിലെ നോമ്പും അവക്കിടയിലെ ചെറിയ തിന്മകൾക്കുള്ള പ്രായശ്ചിത്തമാകുന്നതാണ്; എന്നാൽ ഈ പ്രതിഫലം ലഭിക്കണമെങ്കിൽ വൻപാപങ്ങൾ അവൻ ഉപേക്ഷിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. വ്യഭിചാരവും മദ്യപാനവും പോലുള്ള വൻപാപങ്ങൾക്ക് അതിൽ നിന്ന് പ്രത്യേകമായി പശ്ചാത്തപിച്ചു മടങ്ങുക എന്നതല്ലാത്ത പ്രായശ്ചിത്തമില്ല.

فوائد الحديث

തിന്മകളിൽ ചിലത് ചെറുതിന്മകളും, മറ്റുചിലത് വൻപാപങ്ങളുമാണ്.

ചെറുപാപങ്ങൾ പൊറുക്കപ്പെടണമെങ്കിൽ വൻപാപങ്ങൾ ഉപേക്ഷിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.

വൻപാപങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് (1) ഇഹലോകത്ത് ശിക്ഷാനടപടി വിധിക്കപ്പെട്ടതോ, (2) പരലോകത്ത് ശിക്ഷയുണ്ടെന്നോ (3) അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുമെന്നോ താക്കീത് വന്നതോ, (4) ശക്തമായ താക്കീതിൻ്റെ സ്വരത്തിൽ വിലക്കപ്പെട്ടതോ, (5) ചെയ്തവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടാകുമെന്ന് അറിയിക്കപ്പെട്ടതോ ആയ തിന്മകളാണ്. വ്യഭിചാരവും മദ്യപാനവും ഈ പറഞ്ഞതിൻ്റെ ചില ഉദാഹരണങ്ങളാണ്.

التصنيفات

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും, സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ, നിസ്കാരത്തിൻ്റെ ശ്രേഷ്ഠത