നിസ്കാരത്തിൻ്റെ ശ്രേഷ്ഠത

നിസ്കാരത്തിൻ്റെ ശ്രേഷ്ഠത

5- ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്

12- ഏതൊരു മുസ്‌ലിമായ വ്യക്തിയാകട്ടെ, അയാൾക്ക് നിർബന്ധ നിസ്കാരത്തിൻ്റെ സമയം ആഗതമാവുകയും, അങ്ങനെ അയാൾ തൻ്റെ വുദൂഅ് നന്നാക്കുകയും, നിസ്കാരത്തിലെ ഭയഭക്തിയും റുകൂഉകളും നന്നാക്കുകയും ചെയ്താൽ -വൻപാപങ്ങൾ ചെയ്യാത്തിടത്തോളം- അതിന് മുൻപുള്ള തിന്മകൾക്ക് ആ നിസ്കാരം പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറഞ്ഞത് എല്ലാ കാലത്തും ഉണ്ടാകുന്നതാണ്