ഹേ ബിലാൽ! നിസ്കാരത്തിന് ഇഖാമത്ത് വിളിക്കുക; അതിലൂടെ ഞങ്ങൾക്ക് ആശ്വാസം പകരുക!

ഹേ ബിലാൽ! നിസ്കാരത്തിന് ഇഖാമത്ത് വിളിക്കുക; അതിലൂടെ ഞങ്ങൾക്ക് ആശ്വാസം പകരുക!

സാലിം ബ്നു അബിൽ ജഅ്ദ് പറയുന്നു: (സ്വഹാബികളിൽ പെട്ട) ഒരാൾ പറഞ്ഞു: "ഞാൻ നിസ്കരിക്കുകയും, അതിലൂടെ ആശ്വാസം കൈവരികയും ചെയ്തിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു)!" എന്നാൽ (ഇത് കേട്ടവർ) അദ്ദേഹത്തെ കുറ്റപ്പെടുത്തിയത് പോലെ (സംസാരിച്ചു). അപ്പോൾ അദ്ദേഹം പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഹേ ബിലാൽ! നിസ്കാരത്തിന് ഇഖാമത്ത് വിളിക്കുക; അതിലൂടെ ഞങ്ങൾക്ക് ആശ്വാസം പകരുക!"

[സ്വഹീഹ്] [അബൂദാവൂദ് ഉദ്ധരിച്ചത്]

الشرح

സ്വഹാബികളിൽ പെട്ട ഒരാൾ പറഞ്ഞു: "ഞാൻ നിസ്കരിക്കുകയും, അതിലൂടെ ആശ്വാസം കൈവരികയും ചെയ്തിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു)!" എന്നാൽ അദ്ദേഹത്തിൻ്റെ ചുറ്റുമുള്ളവർക്ക് ആ സംസാരം അനിഷ്ടകരമായത് പോലെ... അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഹേ ബിലാൽ! നിസ്കാരത്തിന് വിളിക്കുകയും, (അതിനുള്ള സമയമായാൽ) ഇഖാമത്ത് വിളിക്കുകയും ചെയ്യുക. അതിലൂടെ ഞങ്ങൾ ആശ്വാസം കൊള്ളട്ടെ." നിസ്കാരം അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണവും, ആത്മാവിനും ഹൃദയത്തിനും ആശ്വാസം പകരുന്നതുമായതിനാലാണ് അവിടുന്ന് അപ്രകാരം പറഞ്ഞത്.

فوائد الحديث

ഹൃദയത്തിൻ്റെ ആശ്വാസവും സ്വസ്ഥതയും നിസ്കാരത്തിലൂടെയാണ് കൈവരിക. കാരണം അല്ലാഹുവുമായുള്ള രഹസ്യസംഭാഷണമാണ് നിസ്കാരത്തിൻ്റെ കാതൽ.

ആരാധനകൾ ഭാരമായി കാണുന്നവർക്കുള്ള ആക്ഷേപം.

ഒരാൾ തൻ്റെ മേലുള്ള ബാധ്യത നിറവേറ്റുകയും, തൻ്റെ മേലുള്ള ഉത്തരവാദിത്തം പൂർത്തീകരിക്കുകയും ചെയ്താൽ അതോടെ അവന് ആശ്വാസവും മനസ്സമാധാനവും അനുഭവപ്പെടുന്നതാണ്.

التصنيفات

നിസ്കാരത്തിൻ്റെ ശ്രേഷ്ഠത, ബാങ്കുവിളിയും ഇഖാമതും