ആരെങ്കിലും സുബ്ഹ് നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലാണ്

ആരെങ്കിലും സുബ്ഹ് നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലാണ്

ജുൻദുബ് ബ്‌നു അബ്ദില്ലാഹ് അൽ-ഖസ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും സുബ്ഹ് നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലാണ്. അതിനാൽ തന്റെ സംരക്ഷണത്തിന് അകത്തുള്ള വല്ല കാര്യവും ലംഘിച്ചതിൻ്റെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ തേടുന്ന സ്ഥിതി വരുത്തരുത്. തീർച്ചയായും അല്ലാഹു തന്റെ സംരക്ഷണത്തിന് അകത്തുള്ള കാര്യം ലംഘിച്ചതിൻ്റെ പേരിൽ ഒരുവനെ തേടിയാൽ അവനെ പിടികൂടുക തന്നെ ചെയ്യും. ശേഷം അവനെ അല്ലാഹു മുഖം കുത്തി നരകത്തിലേക്ക് എറിയുന്നതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും സുബ്ഹ് നിസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലും പരിചരണത്തിലും സുരക്ഷയിലുമാണുള്ളത്. അല്ലാഹു അവന് പ്രതിരോധമൊരുക്കുകയും, അവനെ സഹായിക്കുകയും ചെയ്യുന്നതാണ്. ശേഷം അല്ലാഹുവിൻ്റെ ഈ കരാർ ലംഘിക്കുകയോ അതിനെ തകർക്കുകയോ ചെയ്യുന്ന പ്രവർത്തിയിൽ നിന്ന് നബി ﷺ താക്കീത് നൽകുന്നു. സുബ്ഹ് നിസ്കാരം ഉപേക്ഷിക്കുന്നതിലൂടെ അത് സംഭവിച്ചേക്കാം. അതല്ലെങ്കിൽ സുബ്ഹ് നിസ്കരിച്ച വ്യക്തിയെ അതിക്രമിക്കുകയോ അവനെ പ്രയാസപ്പെടുത്തുകയോ ചെയ്യുന്നതിലൂടെയും അത് സംഭവിച്ചേക്കാം. അങ്ങനെ ആരെങ്കിലും അല്ലാഹുവിൻ്റെ സുരക്ഷയെ നഷ്ടമാക്കിയാൽ അവൻ ഹദീഥിൽ പറയപ്പെട്ട കടുത്ത ശിക്ഷക്ക് പാത്രീഭൂതനാകാൻ അർഹതയുള്ളവനായിരിക്കും. അല്ലാഹു അവനോടുള്ള ബാധ്യതയിൽ കുറവു വരുത്തിയവൻ്റെ പിറകിൽ കൂടുന്നതാണ്; അപ്രകാരം അല്ലാഹു ഒരാളുടെ പിറകിൽ കൂടിയാൽ അവൻ അയാളെ പിടികൂടുക തന്നെ ചെയ്യുന്നതാണ്. ശേഷം അല്ലാഹു അവനെ മുഖം കുത്തിയ നിലയിൽ നരകാഗ്നിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.

فوائد الحديث

സുബ്ഹ് നിസ്കാരത്തിൻ്റെ ശ്രേഷ്ഠതയും അതിനുള്ള പ്രാധാന്യവും.

സുബ്ഹ് നിസ്കരിച്ച ഒരു മനുഷ്യനെതിരെ ഉപദ്രവം മെനയുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.

തൻ്റെ സച്ചരിതരായ ദാസന്മാരെ ഉപദ്രവിക്കുന്നവർക്കെതിരെ അല്ലാഹു പ്രതികാരമെടുക്കുന്നതാണ്.

التصنيفات

നിസ്കാരത്തിൻ്റെ ശ്രേഷ്ഠത