നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു…

നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു അതു മുഖേന നിൻ്റെ പദവി ഉയർത്തുകയും, നിൻ്റെ ഒരു തിന്മ നിന്നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാതിരിക്കില്ല

മഅ്ദാൻ ബ്നു അബീ ത്വൽഹഃ അൽയഅ്മരി നിവേദനം: നബി -ﷺ- യുടെ അടിമയായിരുന്ന ഥൗബാൻ -رَضِيَ اللَّهُ عَنْهُ- വിനെ ഞാൻ ഒരിക്കൽ കണ്ടുമുട്ടി. ഞാൻ പറഞ്ഞു: "അല്ലാഹു എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ കാരണമാകുന്ന -അല്ലെങ്കിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള- ഒരു പ്രവർത്തി എനിക്ക് അറിയിച്ചു തന്നാലും." അപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാൻ വീണ്ടും ചോദിച്ചപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ല. മൂന്നാമതും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു അതു മുഖേന നിൻ്റെ പദവി ഉയർത്തുകയും, നിൻ്റെ ഒരു തിന്മ നിന്നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാതിരിക്കില്ല." മഅ്ദാൻ പറയുന്നു: "പിന്നീട് ഞാൻ അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- വിനെ കണ്ടുമുട്ടിയപ്പോൾ ഇതേ കാര്യം ചോദിച്ചു. അപ്പോൾ ഥൗബാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞതു പോലെത്തന്നെ അദ്ദേഹവും എന്നോട് പറഞ്ഞു.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുന്ന, അല്ലെങ്കിൽ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ ഒരു പ്രവൃത്തിയെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ അല്ലാഹുവിന് ധാരാളമായി സുജൂദ് ചെയ്ത് കൊണ്ടിരിക്കുക . നീ അല്ലാഹുവിന് എപ്പോഴെല്ലാം ഒരു സുജൂദ് നിർവ്വഹിക്കുന്നുവോ, അപ്പോഴെല്ലാം അല്ലാഹു നിൻ്റെ ഒരു പദവി ഉയർത്തുകയും, അതു മുഖേന നിൻ്റെ ഒരു തിന്മ പൊറുത്തു നൽകുകയും ചെയ്യാതിരിക്കുന്നില്ല."

فوائد الحديث

നിർബന്ധവും സുന്നത്തായതുമായ നിസ്കാരങ്ങളിൽ പ്രത്യേകം ശ്രദ്ധ വെക്കാനുള്ള പ്രോത്സാഹനം ഈ ഹദീഥിലുണ്ട്; കാരണം നിസ്കാരങ്ങളിൽ സുജൂദ് ഉൾക്കൊണ്ടിട്ടുണ്ട്.

സ്വഹാബികളുടെ ദീനിലുള്ള അവഗാഹവും അറിവും ശ്രദ്ധിക്കുക; അല്ലാഹുവിൻ്റെ കാരുണ്യം കഴിഞ്ഞാൽ പ്രവർത്തനങ്ങൾ കൊണ്ടല്ലാതെ സ്വർഗം നേടാൻ കഴിയില്ല എന്ന് അവർക്ക് അറിയാമായിരുന്നു.

അല്ലാഹുവിൻ്റെ അടുക്കൽ സ്ഥാനങ്ങൾ വർദ്ധിക്കാനും, തിന്മകൾ പൊറുക്കപ്പെടാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് നിസ്കാരത്തിലെ സുജൂദ്.

التصنيفات

നിസ്കാരത്തിൻ്റെ ശ്രേഷ്ഠത