അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ…

അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽ പോകുമോ?!" നബി -ﷺ- പറഞ്ഞു: "അതെ!" അപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹു സത്യം! ഞാൻ അതിൽ യാതൊന്നും അധികരിപ്പിക്കുകയില്ല തന്നെ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും, അതിൽ യാതൊരു സുന്നത്തും അധികരിപ്പിക്കാതിരിക്കുകയും, റമദാൻ മാസം നോമ്പെടുക്കുകയും, യാതൊരു സുന്നത്ത് നോമ്പുകളും എടുക്കാതിരിക്കുകയും, അല്ലാഹു അനുവദനീയമാക്കിയ ഹലാലുകളെല്ലാം അനുവദനീയമാണെന്ന് വിശ്വസിക്കുകയും അവ ജീവിതത്തിൽ ഉപയോഗിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ ഹറാമുകളും നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും അവ അകറ്റി നിർത്തുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.

فوائد الحديث

നിർബന്ധകാര്യങ്ങളായ ഫർദ്വുകൾ ചെയ്യാനും, നിഷിദ്ധങ്ങളായ ഹറാമുകൾ ഉപേക്ഷിക്കാനും ഒരു മുസ്‌ലിമിനുണ്ടാവേണ്ട താൽപര്യം. അവൻ്റെ ലക്ഷ്യമാകട്ടെ, സ്വർഗമായിരിക്കുകയും വേണം.

ഹലാലുകൾ ചെയ്യുന്നതിൻ്റെയും അവ അനുവദനീയമാണെന്ന് വിശ്വസിക്കുന്നതിൻ്റെയും പ്രാധാന്യം. ഹറാമുകൾ ഒഴിവാക്കുന്നതിൻ്റെയും അവ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്നതിൻ്റെയും പ്രാധാന്യം.

നിർബന്ധകാര്യങ്ങളായ വാജിബുകൾ ചെയ്യുന്നതും, നിഷിദ്ധവൃത്തികളായ ഹറാമുകൾ ഉപേക്ഷിക്കുന്നതും സ്വർഗപ്രവേശനത്തിനുള്ള കാരണമാണ്.

التصنيفات

നാമങ്ങളും വിധികളും, നാമങ്ങളും വിധികളും, ഈമാനിൻ്റെ ശാഖകൾ, ഈമാനിൻ്റെ ശാഖകൾ, നിസ്കാരത്തിൻ്റെ ശ്രേഷ്ഠത, നിസ്കാരത്തിൻ്റെ ശ്രേഷ്ഠത