നാമങ്ങളും വിധികളും

നാമങ്ങളും വിധികളും

21- ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്

44- പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ