മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ…

മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഇസ്‌ലാമിൻ്റെ മേന്മകൾ പൂർത്തിയായ ഒരു മുസ്‌ലിം എന്നാൽ അവൻ്റെ നാവിൽ നിന്നും മറ്റു മുസ്‌ലിംകൾ സുരക്ഷിതനായവനാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ നാവ് കൊണ്ട് അവൻ അവരെ ചീത്തപറയുകയില്ല. അവരെ ശപിക്കുകയോ പരദൂഷണം പറയുകയോ ഇല്ല. തൻ്റെ നാവു കൊണ്ട് അവർക്കിടയിൽ എന്തെങ്കിലുമൊരു പ്രയാസം സൃഷ്ടിക്കാൻ അവൻ ഒരിക്കലും ശ്രമിക്കുകയില്ല. അവൻ്റെ കൈകളിൽ നിന്നും അവർ സുരക്ഷിതരായിരിക്കും. അവൻ അവർക്കെതിരെ അന്യായം പ്രവർത്തിക്കുകയോ അവരുടെ സമ്പത്ത് അന്യായമായി കവരുകയോ മറ്റോ ചെയ്യില്ല. യഥാർത്ഥ മുഹാജിർ -പാലായനം ചെയ്ത മനുഷ്യൻ- അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് എന്നും നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

ശാരീരികമായോ മാനസികമായോ മറ്റു മുസ്‌ലിംകൾക്ക് ഒരു പ്രയാസവും സൃഷ്ടിക്കാത്തവനായി മാറുമ്പോൾ മാത്രമാണ് ഒരാളുടെ ഇസ്‌ലാമിക സ്വഭാവം പൂർണ്ണമാകുന്നത്.

നബി -ﷺ- ഈ ഹദീഥിൽ നാവും കൈകളും പ്രത്യേകം എടുത്തു പറഞ്ഞത് ഈ രണ്ട് അവയവങ്ങൾ കൊണ്ട് സംഭവിക്കുന്ന തെറ്റുകളും അന്യായങ്ങളും അനേകമുണ്ട് എന്നത് കൊണ്ടാണ്. തിന്മകളിൽ ബഹുഭൂരിപക്ഷവും ഇവ കൊണ്ടാണ് സംഭവിക്കുന്നത്.

തിന്മകൾ വെടിയാനുള്ള പ്രേരണയും, അല്ലാഹുവിൻ്റെ കൽപ്പനകൾ മുറുകെ പിടിക്കാനുള്ള ഓർമ്മപ്പെടുത്തലും.

മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ അല്ലാഹുവിനോടുള്ള ബാധ്യതകളും, മുസ്‌ലിംകളോടുള്ള ബാധ്യതകളും നിറവേറ്റിയവരാണ്.

വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും മറ്റുള്ളവർക്ക് മേൽ അതിക്രമം സംഭവിക്കാം.

പരിപൂർണ്ണമായ ഹിജ്റയെന്നാൽ അല്ലാഹു നിഷിദ്ധമാക്കിയവയെല്ലാം വെടിയുക എന്നതാണ്.

التصنيفات

ഈമാനിൻ്റെ വർദ്ധനവും കുറവും, സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, സംസാരത്തിൻ്റെയും നിശബ്ദതയുടെയും മര്യാദകൾ