إعدادات العرض
ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക, മൃതദേഹത്തിനരികെ…
ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക, മൃതദേഹത്തിനരികെ ആർത്തട്ടഹസിക്കുക എന്നിവയാണവ
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക, മൃതദേഹത്തിനരികെ ആർത്തട്ടഹസിക്കുക എന്നിവയാണവ."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Português සිංහල Nederlands অসমীয়া Tiếng Việt Kiswahili ગુજરાતી አማርኛ پښتو ไทย Română Deutsch Oromoo नेपालीالشرح
അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നവരുടെ പ്രവർത്തികളിൽ പെട്ട, (ഇസ്‌ലാമിന് മുൻപുള്ള വിവരമില്ലാത്ത) ജാഹിലിയ്യഃ കാലഘട്ടത്തിലെ സ്വഭാവങ്ങളിൽ പെടുന്ന രണ്ട് സ്വഭാവങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു: ഒന്ന്: ജനങ്ങളുടെ കുടുംബപരമ്പരയെ ആക്ഷേപിക്കുകയും കുറച്ചു കാണിക്കുകയും അവരുടെ മേൽ അഹങ്കാരം നടിക്കുകയും ചെയ്യൽ. രണ്ട്: പ്രയാസവും വിപത്തും ബാധിക്കുമ്പോൾ കഠിനമായ കോപം പ്രകടിപ്പിക്കുകയും, അല്ലാഹുവിൻ്റെ വിധിയെ പഴിക്കുകയും, വിലാപത്തിൻ്റെ പേരിൽ വസ്ത്രങ്ങൾ കീറിയെറിയുകയും ചെയ്യൽ.فوائد الحديث
ജനങ്ങളുടെ മേൽ അഹങ്കാരം കാണിക്കരുതെന്നും, വിനയം പുലർത്തണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
പ്രയാസങ്ങളിൽ ക്ഷമിക്കുക എന്നതും, അരിശം പ്രകടിപ്പിക്കാതിരിക്കുക എന്നതും നിർബന്ധമാണ്.
ഹദീഥിൽ കുഫ്ർ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവർത്തനങ്ങൾ ചെറിയ കുഫ്ർ എന്ന ഗണത്തിലാണ് ഉൾപ്പെടുക. ഇത്തരം കുഫ്റിൻ്റെ (സത്യനിഷേധത്തിൻ്റെ) ശാഖകളിൽ പെട്ട ഏതെങ്കിലും കാര്യങ്ങൾ ഒരാളിൽ നിന്ന് സംഭവിച്ചത് കൊണ്ട് അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോയി എന്നു പറയാവതല്ല.
മുസ്‌ലിംകൾക്കിടയിൽ പരസ്പരം അകൽച്ചയും ഭിന്നതയും സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും ഇസ്‌ലാം ശക്തമായി വിലക്കിയിരിക്കുന്നു. കുടൂംബപരമ്പരകളെയും തറവാടിനെയും ആക്ഷേപിക്കുക പോലുള്ളവ അതിൽ പെട്ടതാണ്.
التصنيفات
നിഷേധം