ആരെങ്കിലും ജോത്സ്യത്തിൽ നിന്ന് എന്തെങ്കിലുമൊന്ന് നേടിയെടുത്താൽ മാരണത്തിൽ നിന്ന് ഒരു ശാഖയാണ് അവൻ…

ആരെങ്കിലും ജോത്സ്യത്തിൽ നിന്ന് എന്തെങ്കിലുമൊന്ന് നേടിയെടുത്താൽ മാരണത്തിൽ നിന്ന് ഒരു ശാഖയാണ് അവൻ നേടിയെടുത്തിരിക്കുന്നത്. അതിൽ (ജോത്സ്യത്തിൽ) വർദ്ധിക്കുന്നിടത്തോളം (മാരണവും) വർദ്ധിക്കും

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ജോത്സ്യത്തിൽ നിന്ന് എന്തെങ്കിലുമൊന്ന് നേടിയെടുത്താൽ മാരണത്തിൽ നിന്ന് ഒരു ശാഖയാണ് അവൻ നേടിയെടുത്തിരിക്കുന്നത്. അതിൽ (ജോത്സ്യത്തിൽ) വർദ്ധിക്കുന്നിടത്തോളം (മാരണവും) വർദ്ധിക്കും."

[സ്വഹീഹ്]

الشرح

ആരെങ്കിലും ഗ്രഹനിലയും നക്ഷത്രങ്ങളുടെ ചലനവും ആഗമനവും നിഗമനവും കണക്കുകൂട്ടി കൊണ്ട് ഭൂമിയിലെ ഭാവിചലനങ്ങൾ കണ്ടെത്താൻ കഴിയുമെന്ന 'ജോത്സ്യം' പഠിച്ചെടുക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവൻ മാരണത്തിൽ നിന്ന് ഒരു പങ്കാണ് നേടിയെടുത്തിരിക്കുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ ഒരാളുടെ ആയുസ്സും മരണവും രോഗവും ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളും അറിയാൻ കഴിയുമെന്ന് ജൽപ്പിക്കുന്ന ജോത്സ്യത്തിൻ്റെ പഠനം അധികരിപ്പിക്കുന്നിടത്തോളം മാരണമാണ് അവൻ കൂടുതലായി പഠിച്ചെടുക്കുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

നക്ഷത്രങ്ങളുടെ സ്ഥിതിയും ചലനങ്ങളും വീക്ഷിച്ചു കൊണ്ട് ഭാവി പറയാൻ കഴിയുമെന്ന് വാദിക്കുന്ന ജോത്സ്യം നിഷിദ്ധമായ ഹറാമുകളിലാണ് പെടുക; കാരണം മറഞ്ഞ കാര്യം തങ്ങൾക്കറിയുമെന്ന ഗുരുതരമായ വാദമാണ് അതിലൂടെ അവർ ഉന്നയിക്കുന്നത്.

മാരണത്തിൻ്റെ ഇനങ്ങളിൽ എണ്ണപ്പെടുന്ന, തൗഹീദിന് വിരുദ്ധമായ ജോത്സ്യമാണ് നിഷിദ്ധം. അല്ലാതെ ദിശ അറിയുന്നതിനോ ഖിബ്‌ല മനസ്സിലാക്കുന്നതിനോ കാലാവസ്ഥാ മാറ്റങ്ങളും തിയ്യതികളും അറിയുന്നതിനോ വേണ്ടി നക്ഷത്രങ്ങൾ നിരീക്ഷിക്കുന്നതല്ല. അത് അനുവദനീയമാണ്

എത്ര മാത്രം ജോത്സ്യം പഠിച്ചെടുക്കുന്നോ, അത്രയും മാരണത്തിൻ്റെ ശാഖയാണ് അവൻ പഠിച്ചു കൂട്ടുന്നത്.

നക്ഷത്രങ്ങളെ കൊണ്ട് ലഭിക്കുന്ന മൂന്ന് പ്രയോജനങ്ങൾ അല്ലാഹു ഖുർആനിൽ വിവരിച്ചിട്ടുണ്ട്; ആകാശത്തിന് അലങ്കാരമാവുക, വഴിയറിയാനുള്ള അടയാളമാവുക, പിശാചുക്കളെ എറിയുന്നതിനാവുക എന്നതാണവ.

التصنيفات

ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന കാര്യങ്ങൾ