അല്ലാഹുവേ! എൻ്റെ ഖബ്റിനെ നീ (ആരാധിക്കപ്പെടുന്ന) വിഗ്രഹമാക്കരുതേ!

അല്ലാഹുവേ! എൻ്റെ ഖബ്റിനെ നീ (ആരാധിക്കപ്പെടുന്ന) വിഗ്രഹമാക്കരുതേ!

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഖബ്റിനെ നീ (ആരാധിക്കപ്പെടുന്ന) വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ഒരു ജനതയെ അല്ലാഹു ശപിക്കട്ടെ!"

[സ്വഹീഹ്] [അഹ്മദ് ഉദ്ധരിച്ചത്]

الشرح

ആദരവോടെ കാണുകയും സുജൂദിൽ അവിടേക്ക് തിരിയുകയും ചെയ്ത് കൊണ്ട് ജനങ്ങൾ ആരാധിക്കുന്ന വിഗ്രഹത്തെ പോലെ തൻ്റെ ഖബ്റിനെ ആക്കരുതേ എന്ന് നബി -ﷺ- അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റിയിരിക്കുന്നു എന്നും നബി -ﷺ- അറിയിക്കുന്നു. കാരണം ഖബ്റുകളെ മസ്ജിദുകളാക്കുന്നത് അവയെ ആരാധിക്കുന്നതിലേക്കും, അവക്ക് (ഉപകാരോപദ്രവങ്ങൾ ചെയ്യാൻ കഴിയുമെന്ന്) വിശ്വസിക്കുന്നതിലേക്കും നയിക്കുന്നതാണ്.

فوائد الحديث

നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളുടെ കാര്യത്തിൽ അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകൾ ലംഘിക്കുന്നത് അവ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ കാരണമാകും. അതിനാൽ ശിർക്കിലേക്ക് നയിക്കുന്ന ഇത്തരം മാർഗങ്ങളിൽ നിന്ന് മുൻകരുതൽ സ്വീകരിക്കൽ നിർബന്ധമാണ്.

* ഖബ്റുകളെ ആരാധിക്കുന്നതിനോ അവയുടെ അടുത്ത് വെച്ച് ആരാധനകൾ നിർവ്വഹിക്കുന്നതിനോ വേണ്ടി ഖബ്റുകൾ സന്ദർശിക്കുന്നത് അനുവദനീയമല്ല. ഖബ്റിൽ കിടക്കുന്ന വ്യക്തി അല്ലാഹുവിനോട് എത്ര അടുപ്പം ലഭിച്ച വ്യക്തിയാണെങ്കിലും ശരി.

ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ (ആരാധനാകേന്ദ്രങ്ങൾ) നിർമ്മിക്കുന്നത് നിഷിദ്ധമാണ്.

* ഖബ്റുകൾക്ക് അരികിൽ നിസ്കരിക്കുന്നത് നിഷിദ്ധമാണ്; അവിടെ മസ്ജിദുകൾ പ്രത്യേകമായി നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിലും. ഒരു മയ്യിത്തിന് വേണ്ടി ജനാസഃ നിസ്കരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ആ ജനാസ നിസ്കാരം നിർവ്വഹിക്കാൻ മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്.

التصنيفات

ബഹുദൈവാരാധന, ബഹുദൈവാരാധന, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ