إعدادات العرض
ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്ലാതിരിക്കുകയും…
ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ പ്രസ്തുത കാര്യം അവനിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നതാണ്
അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ പ്രസ്തുത കാര്യം അവനിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നതാണ്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Hausa Kurdî Português සිංහල Nederlands Tiếng Việt অসমীয়া ગુજરાતી Kiswahili አማርኛ پښتو ไทย नेपालीالشرح
ഒരാൾ മറ്റൊരാളോട് 'നീ അല്ലാഹുവിനെ ധിക്കരിക്കുന്ന അധർമ്മിയാണെന്നോ', 'നീ അല്ലാഹുവിനെ നിഷേധിക്കുന്ന കാഫിറാണെന്നോ' മറ്റോ പറയുകയും, ആരോപിക്കപ്പെട്ടവനിൽ അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ ആരോപിക്കുന്നവനായിരിക്കും ആ പറയപ്പെട്ട വിശേഷണത്തിന് അർഹനാകുക എന്നും അവൻ്റെ ആരോപണം അവനിലേക്ക് തന്നെ മടങ്ങുന്നതാണെന്നും നബി -ﷺ- താക്കീത് നൽകുന്നു. എന്നാൽ ആരോപിക്കപ്പെട്ട വ്യക്തിയിൽ ഈ പറയപ്പെട്ട കാര്യങ്ങൾ ഉണ്ട് എങ്കിൽ അത് അവനിലേക്ക് മടങ്ങുന്നതല്ല; കാരണം സത്യവും യാഥാർത്ഥ്യവുമായ ഒരു കാര്യം മാത്രമാണ് അവൻ ആരോപിച്ചിരിക്കുന്നത്.فوائد الحديث
മതപരമായ യാതൊരു ന്യായമോ തെളിവോ ഇല്ലാതെ ജനങ്ങൾക്ക് കുഫ്ർ ഉണ്ട് എന്നോ, ധർമ്മനിഷ്ഠ ഇല്ലെന്നോ ആരോപിക്കുന്നത് നിഷിദ്ധമാണ്.
ജനങ്ങളുടെ കാര്യത്തിൽ വിധി പറയുമ്പോൾ പറയുന്നത് ശരിയാണോയെന്ന് ഉറപ്പു വരുത്തൽ നിർബന്ധമാണ്.
ഇബ്നു ദഖീഖ് അൽ-ഈദ് -رَحِمَهُ اللَّهُ- പറയുന്നു: "മുസ്‌ലിംകളിൽ പെട്ട ഒരാളെ കാഫിറാണെന്ന് അന്യായമായി ആരോപിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് ഈ ഹദീഥിലുള്ളത്. അതിഗുരുതരമായ പാപക്കുഴിയിലാണ് അത്തരക്കാർ അകപ്പെടുക."
ഇബ്നു ഹജർ അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: "ഒരാളെ കാഫിർ എന്നോ ഫാസിഖ് എന്നോ വിളിക്കാൻ ന്യായമായ കാരണമുണ്ടായതിനാലാണ് അയാളെ അപ്രകാരം വിശേഷിപ്പിച്ചത് എന്നത് കൊണ്ട് മാത്രം അവൻ ഫാസിഖോ കാഫിറോ ആകില്ല എന്നു പറഞ്ഞല്ലോ; എന്നാൽ അതിൻ്റെ അർത്ഥം അവൻ ഒരു നിലക്കും തെറ്റുകാരനാകില്ല എന്നല്ല. ഈ വിഷയം വിശദമായി വിവരിക്കേണ്ടതുണ്ട്.
ഒരാളെ ഗുണദോഷിക്കുക എന്ന ഉദ്ദേശ്യത്തിൽ അയാൾക്കെതിരെ ആരോപണം ഉന്നയിക്കുകയോ, മറ്റുള്ളവർക്ക് ഒരു വ്യക്തിയുടെ അവസ്ഥ മനസ്സിലാക്കി നൽകുക എന്ന ഉദ്ദേശ്യത്തോടെ ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്. എന്നാൽ ഒരു വ്യക്തിയെ അപമാനിക്കുകയും വഷളാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലും, അവനെ ഉപദ്രവിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലുമാണ് എങ്കിൽ അത് അനുവദനീയമല്ല. കാരണം മറ്റുള്ളവരുടെ തിന്മകൾ മറച്ചു പിടിക്കാനും അവർക്ക് പഠിപ്പിച്ചു കൊടുക്കാനും നല്ല വിധത്തിൽ അവരെ ഉപദേശിക്കാനുമാണ് അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. സൗമ്യമായ രൂപത്തിൽ അത് നിർവ്വഹിക്കാൻ സാധിക്കുന്നിടത്തോളം പരുഷതയും കാർക്കശ്യവും സ്വീകരിക്കാൻ അവന് അനുവാദമില്ല. കാരണം അയാൾ ആ തിന്മയിൽ തുടർന്നു പോകാനും അവനെ വഴിപിഴപ്പിക്കാനുമാണ് അത്തരം രീതികൾ ചിലപ്പോൾ വഴിയൊരുക്കുക. ജനങ്ങളിൽ അനേകം പേരുടെ മനസ്സിൻ്റെ പ്രകൃതമാണ് അഹംഭാവമെന്നത്. പ്രത്യേകിച്ചും, തിരുത്തുന്ന വ്യക്തിക്ക് തന്നേക്കാൾ സ്ഥാനം കുറവാണെങ്കിൽ (ഉപദേശം സ്വീകരിക്കാൻ അവൻ്റെ അഹംഭാവം അവനെ സമ്മതിക്കുന്നതല്ല.)"