''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പ്രതിഫലം…

''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പ്രതിഫലം അവനുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പ്രതിഫലം അവനുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പാപവും അവനുണ്ടാകും. അവരുടെ പാപഭാരങ്ങളിൽ നിന്ന് ഒട്ടും കുറയാതെതന്നെ''

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും ജനങ്ങളെ സത്യവും നന്മയുമുള്ള ഒരു വാക്കിലേക്കോ പ്രവർത്തിയിലേക്കോ നയിക്കുകയും അതിലേക്ക് അവർക്ക് വഴി കാണിച്ചു കൊടുക്കുകയും ചെയ്താൽ അവന് ആ നന്മയിൽ അവനെ പിൻപറ്റിയവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണെന്നും, അവനെ പിൻപറ്റിയ വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാകാതെ തന്നെ അവനത് ലഭിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. ഇനി ഒരാൾ തൻ്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ജനങ്ങളെ അസത്യത്തിൻ്റെയും തിന്മയുടെയും തെറ്റുകളുടെയും വഴികളിലേക്കാണ് നയിക്കുന്നത് എങ്കിൽ -അല്ലെങ്കിൽ അനുവദനീയമല്ലാത്ത ഒരു മാർഗമാണ് കാണിച്ചു നൽകുന്നത് എങ്കിൽ- അവനെ പിൻപറ്റിയവരുടെയെല്ലാം പാപഭാരവും അവന് ഉണ്ടായിരിക്കും. അവരുടെ പാപഭാരം ഒട്ടും കുറയാതെ തന്നെ.

فوائد الحديث

സന്മാർഗത്തിലേക്കുള്ള പ്രബോധനത്തിൻ്റെ ശ്രേഷ്ഠത - അതെത്ര കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും - അതിലേക്ക് ക്ഷണിക്കുന്നവന് ആ പ്രവർത്തി ചെയ്യുന്നവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്. അല്ലാഹുവിൻ്റെ അപാരമായ ഔദാര്യത്തിലും അവൻ്റെ പരിപൂർണ്ണമായ ഉദാരതയിലും പെട്ടതാണത്.

വഴികേടിലേക്ക് - അതെത്ര കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും - ക്ഷണിക്കുന്നതിൻ്റെ ഗൗരവം. വഴികേടിൻ്റെ പ്രബോധകർക്ക് അവരെ പിൻപറ്റുന്നവരുടെയെല്ലാം പാപഭാരമുണ്ട്.

പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ രൂപവും രീതിയും അനുസരിച്ചായിരിക്കും. ആരെങ്കിലും നന്മയിലേക്ക് ക്ഷണിച്ചാൽ അവന് ആ നന്മ പ്രവർത്തിച്ചവൻ്റേതിന് തുല്യമായ പ്രതിഫലം ലഭിക്കും. ആരെങ്കിലും തിന്മയിലേക്ക് ക്ഷണിച്ചാൽ അവന് ആ തിന്മ പ്രവർത്തിച്ചവൻ്റെ പാപഭാരം തുല്യമായി നൽകപ്പെടും.

ജനങ്ങൾ കാണുന്ന വിധത്തിൽ തിന്മകൾ ചെയ്യുമ്പോൾ മറ്റുള്ളവർ ഇക്കാര്യത്തിൽ തന്നെ പിൻപറ്റുകയും, അതിലൂടെ -വാക്ക് കൊണ്ട് തിന്മ ചെയ്യാൻ പ്രേരിപ്പിച്ചില്ലെങ്കിലും- തൻ്റെ പ്രവർത്തി കണ്ടുകൊണ്ട് പിൻപറ്റിയവരുടെ പാപഭാരം തനിക്കുണ്ടാവുകയും ചെയ്തേക്കുമോ എന്ന കാര്യം ഓരോ മുസ്‌ലിമായ വ്യക്തിയും കരുതിയിരിക്കേണ്ടതുണ്ട്.

التصنيفات

പുത്തനാചാരം