ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു…

ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം (വിളിച്ചവനിലേക്ക്) തന്നെ മടങ്ങുന്നതാണ്

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം (വിളിച്ചവനിലേക്ക്) തന്നെ മടങ്ങുന്നതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ സഹോദരനായ മറ്റൊരു മുസ്‌ലിമിനെ 'ഹേ കാഫിർ' എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്ന് നബി (സ) ശക്തമായി താക്കീത് ചെയ്യുന്നു. ഈ വാക്ക് രണ്ടിലൊരാൾക്ക് അർഹമാകുന്നതാണ് എന്ന് അവിടുന്ന് അറിയിക്കുന്നു. അയാൾ പറഞ്ഞതു പോലെ, അവൻ്റെ സഹോദരൻ യഥാർത്ഥത്തിൽ കാഫിറായിരുന്നെങ്കിൽ അത് ശരിയായ വാക്ക് തന്നെയായി പരിഗണിക്കപ്പെടും. അതല്ലായെങ്കിൽ, തൻ്റെ സഹോദരനെ കാഫിറാക്കിയത് അയാളിലേക്ക് തന്നെ തിരിച്ചു വരുന്നതാണ്.

فوائد الحديث

തൻ്റെ മുസ്‌ലിമായ സഹോദരനിൽ ഇല്ലാത്ത കാര്യങ്ങൾ -അവൻ അധർമ്മിയാണെന്നോ, കാഫിറാണെന്നോ മറ്റെല്ലാം- ആക്ഷേപിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.

ഗുരുതരമായ ഈ വാക്കിൽ നിന്നുള്ള ശക്തമായ താക്കീത്. തൻ്റെ സഹോദരനോട് 'ഹേ കാഫിർ' എന്ന് പറയുന്നത് ഗുരുതരമായ അപകടത്തിലേക്ക് അവനെ നയിച്ചേക്കാം. അതിനാൽ വ്യക്തമായ ബോധ്യത്തിലല്ലാതെ ഇത്തരം വാക്കുകൾ പ്രയോഗിക്കാതിരിക്കുകയും, നാവിനെ സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

التصنيفات

ഇസ്ലാം, സംസാരത്തിൻ്റെയും നിശബ്ദതയുടെയും മര്യാദകൾ