ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ അവനെ കണ്ടുമുട്ടിയാൽ അയാൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.…

ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ അവനെ കണ്ടുമുട്ടിയാൽ അയാൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് അവനെ കണ്ടുമുട്ടിയാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ അവനെ കണ്ടുമുട്ടിയാൽ അയാൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് അവനെ കണ്ടുമുട്ടിയാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെടുന്നവൻ്റെ അവസാന സങ്കേതം സ്വർഗമായിരിക്കുമെന്നും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിക്കുന്നവൻ ശാശ്വതമായി നരകത്തിലായിരിക്കുമെന്നും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. തൗഹീദുള്ളവൻ ഒരു വേള നരകത്തിൽ പ്രവേശിച്ചാലും അവസാനം അവൻ സ്വർഗത്തിൽ എത്തിച്ചേരുന്നതാണ്.

فوائد الحديث

തൗഹീദിൻ്റെ ശ്രേഷ്ഠത. നരകത്തിൽ ശാശ്വതനാകുന്നതിൽ നിന്ന് തൗഹീദ് മനുഷ്യരെ രക്ഷപ്പെടുത്തുന്നതാണ്.

സ്വർഗവും നരകവും വളരെ സമീപസ്ഥമാണ്. മരണമല്ലാതെ അതിനിടയിൽ മറ്റൊരു തടസ്സവുമില്ല.

ശിർക്ക് എത്ര കുറച്ചാകട്ടെ കൂടുതലാകട്ടെ; അതീവ ഗുരുതരമാണ് എന്ന താക്കീത്. കാരണം അത് ഉപേക്ഷിച്ചു കൊണ്ടല്ലാതെ നരകത്തിൽ നിന്ന് രക്ഷപ്പെടുക സാധ്യമല്ല.

ജീവിതാവസാനത്തിലെ പ്രവർത്തനങ്ങൾ എന്തായിരുന്നു എന്നതാണ് പരിഗണിക്കപ്പെടുക.

التصنيفات

ബഹുദൈവാരാധന, ബഹുദൈവാരാധന, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ