അവർ പറയുന്ന സത്യമായ ആ ഒരു വാക്ക് ജിന്നുകൾ കട്ടെടുത്തതിൽ നിന്നുള്ളതാണ്; ജിന്ന് അത് തൻ്റെ കൂട്ടാളിക്ക് കോഴി…

അവർ പറയുന്ന സത്യമായ ആ ഒരു വാക്ക് ജിന്നുകൾ കട്ടെടുത്തതിൽ നിന്നുള്ളതാണ്; ജിന്ന് അത് തൻ്റെ കൂട്ടാളിക്ക് കോഴി കുറുകുന്നത് പോലെ ചെവിയിൽ കുറുകിക്കൊടുക്കും. അവരതിൽ നൂറുകണക്കിന് കളവുകൾ കൂട്ടിക്കലർത്തുകയും ചെയ്യും

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ജനങ്ങളിൽ ചിലർ നബി -ﷺ- യോട് ജോത്സ്യന്മാരെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: "അവർ യാതൊന്നുമല്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവർ പറയുന്ന ചില കാര്യങ്ങൾ സത്യമാകാറുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "അവർ പറയുന്ന സത്യമായ ആ ഒരു വാക്ക് ജിന്നുകൾ കട്ടെടുത്തതിൽ നിന്നുള്ളതാണ്; ജിന്ന് അത് തൻ്റെ കൂട്ടാളിക്ക് കോഴി കുറുകുന്നത് പോലെ ചെവിയിൽ കുറുകിക്കൊടുക്കും. അവരതിൽ നൂറുകണക്കിന് കളവുകൾ കൂട്ടിക്കലർത്തുകയും ചെയ്യും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ജോത്സ്യന്മാരെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ അവരെ പരിഗണിക്കേണ്ടതേയില്ല. അവരുടെ വാക്കുകൾ സ്വീകരിക്കുകയോ അവരെ കാര്യമായെടുക്കുകയോ ചെയ്യേണ്ടതില്ല. അപ്പോൾ അവർ ചോദിച്ചു: സംഭവിക്കുന്ന കാര്യങ്ങളോട് ചിലപ്പോഴെങ്കിലും അവരുടെ വാക്കുകൾ യോജിക്കുന്നുണ്ടല്ലോ? ഉദാഹരണത്തിന് ഇന്ന മാസത്തിൽ ഇന്ന ദിവസം ഇപ്രകാരം സംഭവിക്കുന്നതാണ് എന്ന് അവർ പറഞ്ഞാൽ അത് സംഭവിച്ചു കാണാറുണ്ടല്ലോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: ജിന്നുകൾ ആകാശലോകത്ത് നിന്നുള്ള സംസാരം കട്ടുകേൾക്കുകയും, അവർ തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാരുടെ അടുക്കൽ ചെല്ലുകയും കേട്ടകാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. ഈ കേട്ടതിനൊപ്പം ജോത്സ്യൻ നൂറ് കളവുകൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയും ചെയ്യും.

فوائد الحديث

ജോത്സ്യന്മാരെ വിശ്വസിക്കുന്നതിൽ നിന്നുള്ള താക്കീത്. അവർ പറയുന്നത് കളവും കെട്ടിച്ചമച്ച വാർത്തകളുമാണ്. ചില സന്ദർഭങ്ങളിൽ അവർ സത്യം പറഞ്ഞു പോയേക്കാം എന്നത് കൊണ്ട് ഇക്കാര്യത്തിൽ മാറ്റമുണ്ടാകുന്നില്ല.

നബി -ﷺ- യുടെ നിയോഗമനത്തോടെ ആകാശലോകം പിശാചുക്കളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരുന്നു. അല്ലാഹു നബി -ﷺ- ക്ക് നൽകുന്ന സന്ദേശത്തിൽ നിന്നോ മറ്റോ അവർക്ക് യാതൊന്നും കേൾക്കാൻ കഴിയുമായിരുന്നു. ആരെങ്കിലും കട്ടുകേൾക്കാൻ ശ്രമിച്ചാൽ തന്നെയും അവരെ ജ്വലിക്കുന്ന അഗ്നിജ്വാല പിടിക്കൂടുമായിരുന്നു.

ജിന്നുകൾ മനുഷ്യരിൽ നിന്ന് ഉറ്റമിത്രങ്ങളെ (ഔലിയാക്കളെ) സ്വീകരിക്കുന്നതാണ്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം, ജാഹിലിയ്യതിലെ വിഷയങ്ങൾ