إعدادات العرض
1- നുശ്റയെ' കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അത് പിശാചിൻ്റെ പ്രവർത്തിയിൽ പെട്ടതാണ്."
2- "ശകുനം നോക്കുന്നവനോ ശകുനം നോക്കിപ്പിച്ചവനോ, ജ്യോത്സ്യം നടത്തുന്നവനോ ജ്യോത്സ്യം നടത്തിക്കുന്നവനോ, മാരണം ചെയ്യുന്നവനോ മാരണം ചെയ്യിപ്പിക്കുന്നവനോ നമ്മിൽ പെട്ടവനല്ല. ആരെങ്കിലും ഒരു ജ്യോത്സ്യന്റെ അരികിൽ പോവുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു."
3- മലക്കുകൾ മേഘങ്ങളിലേക്ക് ഇറങ്ങിവരികയും, ആകാശലോകത്ത് വിധിക്കപ്പെട്ട കാര്യങ്ങൾ സ്മരിക്കുകയും ചെയ്യും. അപ്പോൾ പിശാച് കട്ടുകേൾക്കുകയും, (അവരുടെ സംസാരം) കേൾക്കുകയും ചെയ്യും. അത് ജ്യോത്സ്യന്മാർക്ക് അവൻ എത്തിച്ചു നൽകുകയും, അവർ അതിനോടൊപ്പം തങ്ങളുടെ പക്കൽ നിന്നുള്ള നൂറ് കളവുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും.