മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്

മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്

ഹകീം ബ്‌നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞാൻ ആരാധനയുടെ ഭാഗമായി ചെയ്തിരുന്ന ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലുമെല്ലാം ഉണ്ടായിരുന്നു. അവക്കെല്ലാം എന്തെങ്കിലും പ്രതിഫലമുണ്ടായിരിക്കുമോ?!" നബി -ﷺ- പറഞ്ഞു: "മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

കാഫിറായ ഒരു മനുഷ്യൻ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാൾ മുൻപ് (വിവരമില്ലാത്ത കാലഘട്ടമായ) ജാഹിലിയ്യത്തിൽ ചെയ്തിരുന്ന നന്മകൾക്കും സൽകർമ്മങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ്. ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലും പോലുള്ള നന്മകൾ ഈ പറഞ്ഞവയിൽ ഉൾപ്പെടും.

فوائد الحديث

അല്ലാഹുവിനെ നിഷേധിച്ചവർ ഇഹലോകത്ത് ചെയ്ത നന്മകൾക്ക് -അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ മരിച്ചു വീണാൽ- പരലോകത്ത് പ്രതിഫലം നൽകപ്പെടുന്നതല്ല.

التصنيفات

ഇസ്ലാം