ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ…

ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്

അസ്‌മാഅ് ബിൻത് അബീബക്ർ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്." അപ്പോൾ പറയപ്പെടും: "താങ്കൾക്ക് ശേഷം അവർ ചെയ്തത് താങ്കൾ അറിഞ്ഞുവെങ്കിൽ?! അല്ലാഹു സത്യം! അവർ (താങ്കൾക്ക് ശേഷം) പിന്തിരിഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അന്ത്യനാളിൽ തൻ്റെ ഹൗദിൻ്റെ അരികിലായിരിക്കുമെന്നും, തൻ്റെ ഉമ്മത്തിൽ നിന്ന് അവിടുത്തെ അരികിലേക്ക് വന്നെത്തുന്നവരെ അവിടുന്ന് വീക്ഷിക്കുമെന്നും ഈ ഹദീഥിലൂടെ അവിടുന്ന് അറിയിക്കുന്നു. എന്നാൽ നബി -ﷺ- യുടെ സമീപത്ത് എത്തുന്നതിൽ നിന്നും ചിലർ തടയപ്പെടും. അപ്പോൾ അവിടുന്ന് പറയും: "എൻ്റെ രക്ഷിതാവേ! അവർ എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെട്ടവരുമാണ്." അപ്പോൾ പറയപ്പെടും: "അങ്ങ് അവരിൽ നിന്ന് വിട്ടുപിരിഞ്ഞതിന് ശേഷം അവർ പ്രവർത്തിച്ചത് താങ്കൾ അറിഞ്ഞിട്ടുണ്ടോ?! അല്ലാഹു സത്യം! അവർ തങ്ങളുടെ ദീനിൽ നിന്ന് പുറത്തു പൊയ്‌ക്കൊണ്ടിരിക്കുകയും, പിറകോട്ട് തിരിഞ്ഞു കളയുമാണ് ചെയ്തിരുന്നത്. അതിനാൽ അവർ താങ്കളിൽ പെട്ടവരോ, താങ്കളുടെ ഉമ്മത്തിൽ പെട്ടവരോ അല്ല."

فوائد الحديث

നബി -ﷺ- ക്ക് തൻ്റെ ഉമ്മത്തിനോട് ഉണ്ടായിരുന്ന കാരുണ്യവും, അവരുടെ കാര്യത്തിൽ അവിടുന്ന് പുലർത്തിയിരുന്ന ശ്രദ്ധയും.

നബി -ﷺ- നിലകൊണ്ടിരുന്ന മാർഗത്തിന് വിരുദ്ധം പ്രവർത്തിക്കുന്നതിൻ്റെ ഗൗരവം.

നബി -ﷺ- യുടെ സുന്നത്ത് മുറുകെ പിടിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും.

التصنيفات

അന്ത്യ ദിനത്തിലുള്ള വിശ്വാസം, മരണാനന്തര ജീവിതം, ഈമാനിൻ്റെ ശാഖകൾ