നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല

നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകൾക്കെതിരെ -അവരെ ഭയത്തിലാഴ്ത്തുന്നതിനും കൊള്ളയടിക്കുന്നതിനും വേണ്ടിയെല്ലാം- ആയുധമേന്തുന്നതിൽ നിന്ന് നബി -ﷺ- ശക്തമായി താക്കീത് ചെയ്യുന്നു. ആരെങ്കിലും അന്യായമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവൻ വളരെ വലിയ വൻപാപങ്ങളിൽ പെട്ട, ഗുരുതരമായ ഒരു പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. നബി -ﷺ- അറിയിച്ച ശക്തമായ ഈ താക്കീത് അവന് ബാധകമാവുകയും ചെയ്തിരിക്കുന്നു.

فوائد الحديث

മുസ്‌ലിം സഹോദരങ്ങൾക്കെതിരിൽ ആയുധമേന്തുകയും, അവർക്കെതിരെ പോരാടുകയും ചെയ്യുന്നതിൽ നിന്നുള്ള ശക്തമായ താക്കീത് ഈ ഹദീഥിലുണ്ട്.

ഭൂമിയിൽ സംഭവിക്കുന്ന ഏറ്റവും ഗുരുതരമായ തിന്മകളിലൊന്നും, വ്യാപകമായ കുഴപ്പത്തിൽ പെട്ടതുമാണ് മുസ്‌ലിംകൾക്കെതിരെ ആയുധമേന്തുകയും, അവരെ വധിച്ചു കൊണ്ട് നാട്ടിൽ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യൽ.

അതിക്രമികൾക്കെതിരെയും കുഴപ്പക്കാർക്കെതിരെയും യുദ്ധം ചെയ്യുന്നത് പോലെ ന്യായമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള യുദ്ധങ്ങൾ ഈ താക്കീതിൽ ഉൾപ്പെടുകയില്ല.

ആയുധം കൊണ്ടോ അല്ലാതെയോ മുസ്‌ലിംകൾക്കിടയിൽ ഭയം വിതക്കുക എന്നത് നിഷിദ്ധമാണ്. തമാശയായിട്ടാണെങ്കിൽ പോലും അത് പാടില്ല.

التصنيفات

അധാർമ്മികത, വഴിക്കൊള്ളക്കാർക്കുള്ള ശിക്ഷ