നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു…

നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്

ബറാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മദീനക്കാരായ അൻസ്വാരികളെ സ്നേഹിക്കുക എന്നത് ഈമാനിൻ്റെ പൂർണ്ണതയുടെ അടയാളമാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഇസ്‌ലാമിനെയും നബി -ﷺ- യെയും സഹായിക്കാൻ ആദ്യമായി മുന്നോട്ടു വന്നവരാണവർ. മുസ്‌ലിംകൾക്ക് അഭയം നൽകാൻ അവർ ഏറെ പരിശ്രമിക്കുകയും, തങ്ങളുടെ സമ്പത്തും ശരീരവും അല്ലാഹുവിൻ്റെ മാർഗത്തിൽ വിനിയോഗിക്കുകയും ചെയ്തു. അവരെ വെറുക്കുക എന്നത് കപടവിശ്വാസത്തിൻ്റെ ലക്ഷണമാണെന്നും നബി -ﷺ- അറിയിച്ചു. അൻസ്വാരികളെ സ്നേഹിച്ചവരെ അല്ലാഹു സ്നേഹിക്കുന്നതാണെന്നും, അവരോട് വെറുപ്പു വെക്കുന്നവരെ അല്ലാഹു വെറുക്കുന്നതാണെന്നും അതോടൊപ്പം നബി -ﷺ- അറിയിച്ചു.

فوائد الحديث

അൻസ്വാരികൾക്കുള്ള മഹത്തരമായ സ്ഥാനം. അവരെ സ്നേഹിക്കുക എന്നത് ഒരാൾക്ക് ഈമാനുണ്ട് എന്നതിൻ്റെയും, കപടവിശ്വാസത്തിൽ നിന്ന് അവൻ മുക്തനാണ് എന്നതിൻ്റെയും അടയാളമാണ്.

അല്ലാഹുവിൻ്റെ ഔലിയാക്കളെ (ഇഷ്ടദാസന്മാരെ) സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നത് ഒരാളെ അല്ലാഹു സ്നേഹിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.

ഇസ്‌ലാമിലേക്ക് ആദ്യം വന്നെത്തിയ മുൻഗാമികൾക്കുള്ള (സാബിഖീങ്ങൾ) ശ്രേഷ്ഠത.

التصنيفات

ഈമാനിൻ്റെ ശാഖകൾ, സ്വഹാബികളുടെ ശ്രേഷ്ഠത