അമാനത്ത് (വിശ്വാസ്യത) കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽ പെട്ടവനല്ല

അമാനത്ത് (വിശ്വാസ്യത) കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽ പെട്ടവനല്ല

ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അമാനത്ത് (വിശ്വാസ്യത) കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽ പെട്ടവനല്ല."

[സ്വഹീഹ്]

الشرح

അമാനത്ത് കൊണ്ട് സത്യം ചെയ്യുന്നത് നബി -ﷺ- വിലക്കുകയും, അപ്രകാരം ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് അവിടുന്ന് അറിയിക്കുകയും ചെയ്യുന്നു.

فوائد الحديث

അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്യുന്നത് നിഷിദ്ധമാണ്. അമാനത്ത് കൊണ്ട് സത്യം ചെയ്യുക എന്നത് അതിൽ പെട്ടതാണ്.

ചെറിയ ശിർക്കിൽ പെടുന്ന തിന്മയാണിത്.

അല്ലാഹുവിനുള്ള അനുസരണം, ആരാധന, വിശ്വസിച്ചേൽപ്പിച്ച കാര്യത്തിലുള്ള ഉത്തരവാദിത്തം, പണം, വാഗ്ദത്തം നൽകപ്പെടുന്ന സുരക്ഷിതത്വം എന്നിങ്ങനെയുള്ളതെല്ലാം അമാനത്ത് എന്ന പദത്തിൻ്റെ ഉദ്ദേശ്യത്തിൽ ഉൾപ്പെടുന്നതാണ്.

അല്ലാഹുവിനെ കൊണ്ടോ, അവൻ്റെ പേരുകളോ വിശേഷണങ്ങളോ കൊണ്ടോ ഉള്ള ശപഥം മാത്രമേ സാധുവാകുകയുള്ളൂ.

ഖത്താബീ -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹുവിനെ കൊണ്ടും അവൻ്റെ വിശേഷണങ്ങൾ കൊണ്ടും സത്യം ചെയ്യാനാണ് ഒരു മുസ്‌ലിം കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അമാനത്ത് എന്നത് അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ പെട്ടതല്ല. മറിച്ച്, അവൻ തൻ്റെ അടിമകളോട് കൽപ്പിച്ച കാര്യങ്ങളിൽ പെട്ട ഒരു കൽപ്പനയും അവൻ നിർബന്ധമാക്കിയ ഒരു നന്മയും മാത്രമാണത്. അല്ലാഹുവിനെയും അവൻ്റെ വിശേഷണങ്ങളെയും അമാനത്തിനോട് തുല്യപ്പെടുത്തുക എന്ന തെറ്റ് വരുന്നത് കൊണ്ടായിരിക്കാം അമാനത്ത് കൊണ്ട് സത്യം ചെയ്യുന്നത് വെറുക്കപ്പെട്ട കാര്യമായത്."

التصنيفات

ബഹുദൈവാരാധന