തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്തായി പ്രകാശപീഠങ്ങൾക്ക് മുകളിലായിരിക്കും.…

തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്തായി പ്രകാശപീഠങ്ങൾക്ക് മുകളിലായിരിക്കും. അവൻ്റെ രണ്ട് കരങ്ങളും വലതാകുന്നു

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്തായി പ്രകാശപീഠങ്ങൾക്ക് മുകളിലായിരിക്കും. അവൻ്റെ രണ്ട് കരങ്ങളും വലതാകുന്നു. തങ്ങളുടെ വിധികൽപ്പനകളിലും കുടുംബങ്ങളിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലർത്തുന്നവരത്രെ (ആ നീതിമാന്മാർ)."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ജനങ്ങൾക്കിടയിൽ -തങ്ങളുടെ അധികാര മേഖലയിലും വിധികൽപ്പനകളിലും കുടുംബങ്ങളിലും- നീതിപൂർവകവും സത്യപൂർണ്ണവുമായി വിധിക്കുന്നവർ അല്ലാഹുവിങ്കൽ ഉന്നതമായ പീഠങ്ങളിലായിരിക്കും ഇരിക്കുക എന്ന് നബി ﷺ അറിയിക്കുന്നു. ഈ ഇരിപ്പിടങ്ങൾ പ്രകാശം കൊണ്ട് നിർമ്മിതമായിരിക്കും. നീതിമാന്മാർക്ക് അല്ലാഹു പരലോകത്ത് നൽകുന്ന ആദരവാണത്. പ്രകാശം കൊണ്ടുള്ള ഈ പീഠങ്ങൾ അല്ലാഹുവിൻ്റെ വലതു വശത്തായിരിക്കും ഉണ്ടാവുക; അവൻ്റെ ഇരുകരങ്ങളും വലതു ഭാഗത്താകുന്നു.

فوائد الحديث

നീതി പുലർത്തുന്നതിൻ്റെ ശ്രേഷ്ഠതയും അതിനുള്ള പ്രേരണയും പ്രോത്സാഹനവും.

നീതിയെന്നത് എല്ലാ അധികാരമേഖലകളിലും നിലനിർത്തേണ്ടതുണ്ട്. ഭാര്യമാർക്കും മക്കൾക്കും മറ്റാർക്കിടയിലും വിധിക്കുമ്പോൾ നീതി പുലർത്തേണ്ടതുണ്ട്.

നീതിമാന്മാർക്ക് അന്ത്യനാളിൽ നൽകപ്പെടുന്ന ഉന്നതമായ പദവി.

അല്ലാഹുവിൽ വിശ്വസിച്ചവരുടെ പദവികൾ അന്ത്യനാളിൽ വ്യത്യസ്തമായിരിക്കും; ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പദവിയാണ് നൽകപ്പെടുക.

നന്മകൾ ചെയ്യാൻ ആഗ്രഹവും താൽപ്പര്യവും ജനിപ്പിക്കുന്ന, പ്രതീക്ഷ സൃഷ്ടിക്കുന്ന പ്രയോഗങ്ങൾ പ്രബോധനത്തിൻ്റെ രീതികളിൽ പെട്ടതാണ്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ