ആർക്കെങ്കിലും സൗമ്യത തടയപ്പെട്ടാൽ എല്ലാ നന്മകളും അവന് തടയപ്പെട്ടിരിക്കുന്നു

ആർക്കെങ്കിലും സൗമ്യത തടയപ്പെട്ടാൽ എല്ലാ നന്മകളും അവന് തടയപ്പെട്ടിരിക്കുന്നു

ജരീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും സൗമ്യത തടയപ്പെട്ടാൽ എല്ലാ നന്മകളും അവന് തടയപ്പെട്ടിരിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആർക്കെങ്കിലും സൗമ്യത തടയപ്പെടുകയും, അവൻ്റെ ഐഹികവും പാരത്രികവുമായ വിഷയങ്ങളിലും അവൻ്റെ സ്വന്തം കാര്യങ്ങളിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും സൗമ്യത പാലിക്കാനുള്ള തൗഫീഖ് (സൗഭാഗ്യം) ലഭിക്കാതെ പോവുകയും ചെയ്താൽ അവന് എല്ലാ നന്മയും തടയപ്പെട്ടിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

സൗമ്യത പാലിക്കുന്നതിൻ്റെ ശ്രേഷ്ഠതയും അത് സ്വഭാവശീലമായി വളർത്തിയെടുക്കാനുള്ള പ്രേരണയും പ്രോത്സാഹനവും, പരുഷത പാലിക്കുന്നവർക്കുള്ള ആക്ഷേപവും.

സൗമ്യതയിലൂടെയാണ് ഇഹപരലോകങ്ങളിലെ നന്മകൾ ഒത്തുചേരുകയും, അവയിൽ വിശാലത നൽകപ്പെടുകയും ചെയ്യുക. പരുഷത ഈ പറഞ്ഞതിന് നേർവിപരീതമായ ഫലമാണ് സൃഷ്ടിക്കുക.

സൽസ്വഭാവത്തിൽ നിന്നും സൗഖ്യത്തിൽ നിന്നുമാണ് സൗമ്യത എന്ന സ്വഭാവം ഉടലെടുക്കുന്നത്. ദേഷ്യത്തിൽ നിന്നും കടുപ്പത്തിൽ നിന്നുമാണ് പരുഷത ഉടലെടുക്കുന്നത്. അതിനാലാണ് നബി -ﷺ- സൗമ്യതയെ പുകഴ്ത്തുകയും, അതിൽ അങ്ങേയറ്റം ഊന്നൽ നൽകുകയും ചെയ്തത്.

സുഫ്‌യാനു ഥ്ഥൗരി (റഹി) പറയുന്നു: "എന്താണ് സൗമ്യത എന്ന് നിങ്ങൾക്ക് അറിയുമോ?! കാര്യങ്ങളെ അതിൻ്റെ സ്ഥാനത്ത് വെക്കലാണത്. കടുപ്പം വേണ്ടിടത്ത് കടുപ്പവും, മയം വേണ്ടിടത്ത് മയവും, ആയുധം വേണ്ടിടത്ത് ആയുധവും, ചാട്ട എടുക്കേണ്ടിടത്ത് അതെടുക്കലുമാണ് സൗമ്യത."

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ