ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ

ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ

മിഖ്ദാം ബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ."

[സ്വഹീഹ്] [رواه أبو داود والترمذي والنسائي في الكبرى وأحمد]

الشرح

വിശ്വാസികൾക്കിടയിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുകയും, അവർക്കിടയിൽ സ്നേഹം വ്യാപിപ്പിക്കുകയും ചെയ്യുന്ന വഴികളിലൊന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നത്. അതായത് ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ അയാളെ സ്നേഹിക്കുന്ന വിവരം അയാളോട് പറയുക.

فوائد الحديث

യാതൊരു ഭൗതിക നേട്ടവും ഉദ്ദേശിക്കാതെ, അല്ലാഹുവിന് വേണ്ടി മാത്രമായി സ്നേഹിക്കുന്നതിൻ്റെ ശ്രേഷ്ഠത.

അല്ലാഹുവിൻ്റെ മാർഗത്തിൽ നീ സ്നേഹിക്കുന്ന വ്യക്തിയോട് അക്കാര്യം അറിയിക്കുന്നത് പുണ്യകരമാണ്. അത് പരസ്പരമുള്ള ഇഷ്ടവും ഇണക്കവും അധികരിപ്പിക്കാൻ സഹായകമാണ്.

മുഅ്മിനീങ്ങൾക്കിടയിൽ പരസ്പരം സ്നേഹം വ്യാപിപ്പിക്കുന്നത് അവർക്കിടയിലെ വിശ്വാസപരമായ സാഹോദര്യം ശക്തിപ്പെടുത്തുകയും, സമൂഹം ഛിന്നഭിന്നമാകുന്നതിൽ നിന്നും ഭിന്നിക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, സംസാരത്തിൻ്റെയും നിശബ്ദതയുടെയും മര്യാദകൾ