കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ…

കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."

[സ്വഹീഹ്] [رواه أبو داود والترمذي وأحمد]

الشرح

മറ്റുള്ളവരോട് കരുണ കാണിക്കുന്നവരോട് സർവ്വ വിശാലമായ കാരുണ്യമുള്ളവനായ റഹ്മാനായ അല്ലാഹു കരുണ ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പ്രതിഫലമായിരിക്കും അത്. ശേഷം ഭൂമിയിലുള്ള സർവ്വരോടും കരുണ കാണിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് മനുഷ്യനോ മൃഗമോ പക്ഷിയോ മറ്റേതു സൃഷ്ടിവർഗമോ ആകട്ടെ. അവരോട് കരുണ കാണിക്കുന്നതിനുള്ള പ്രതിഫലം ആകാശങ്ങൾക്ക് മുകളിലുള്ള അല്ലാഹു നിങ്ങളോട് കരുണ കാണിക്കുമെന്നതാണ്.

فوائد الحديث

ഇസ്‌ലാം കാരുണ്യത്തിൻ്റെ മതമാണ്. അല്ലാഹുവിനെ അനുസരിക്കുകയും സൃഷ്ടികളോട് നന്മയിൽ വർത്തിക്കുകയും ചെയ്യുക എന്ന രണ്ട് കാര്യത്തിലാണ് ഈ മതം പൂർണ്ണമായും നിലകൊള്ളുന്നത്.

അല്ലാഹു കാരുണ്യം എന്ന വിശേഷണമുള്ളവനാണ്. അവൻ സർവ്വ വിശാലമായ കാരുണ്യമുള്ള റഹ്മാനും അങ്ങേയറ്റം കരുണ ചൊരിയുന്ന റഹീമുമാകുന്നു. തൻ്റെ അടിമകൾക്ക് അവൻ കാരുണ്യം ചൊരിയുന്നു.

പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനം അനുസരിച്ചായിരിക്കും. കരുണ ചൊരിയുന്നവർക്കുള്ള പ്രതിഫലം കരുണ ലഭിക്കുക എന്നതായിരിക്കും.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം, സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ