തീർച്ചയായും ഒരു വിശ്വാസിക്ക് തൻ്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നിസ്കാരക്കാരൻ്റെയും സ്ഥാനം…

തീർച്ചയായും ഒരു വിശ്വാസിക്ക് തൻ്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നിസ്കാരക്കാരൻ്റെയും സ്ഥാനം നേടിയെടുക്കാൻ സാധിക്കും

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഒരു വിശ്വാസിക്ക് തൻ്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നിസ്കാരക്കാരൻ്റെയും സ്ഥാനം നേടിയെടുക്കാൻ സാധിക്കും."

[മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വഹീഹായത്]

الشرح

സൽസ്വഭാവം പാലിക്കുന്ന ഒരാൾക്ക് പകൽ മുഴുവൻ നോമ്പെടുക്കുകയും, രാത്രി നിസ്കരിക്കുകയും ചെയ്യുന്ന ഒരാളുടെ പദവി നേടിപ്പിടിക്കാൻ സാധിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. നന്മ ചെയ്യുക, നല്ലത് സംസാരിക്കുക, മുഖപ്രസന്നത കാത്തുസൂക്ഷിക്കുക, പ്രയാസങ്ങൾ വരുത്താതിരിക്കുക, ജനങ്ങളിൽ നിന്ന് പ്രയാസം സംഭവിക്കുമ്പോൾ സഹിക്കുക എന്നിവയാണ് സൽസ്വഭാവത്തിൻ്റെ അടിസ്ഥാനപൂർണ്ണത.

فوائد الحديث

മനുഷ്യരുടെ സ്വഭാവം സംസ്കരിക്കുന്നതിലും പൂർത്തീകരിക്കുന്നതിലും ഇസ്‌ലാം പുലർത്തിയ ശ്രദ്ധ.

സൽസ്വഭാവത്തിൻ്റെ ശ്രേഷ്ഠത. അതിലൂടെ ഒരിക്കലും നോമ്പു മുറിക്കാതെ വ്രതമനുഷ്ഠിക്കുകയും, ക്ഷീണം ബാധിക്കാത്തവിധം നിസ്കരിക്കുകയും ചെയ്യുന്ന ഒരാളുടെ പ്രതിഫലം ഒരാൾക്ക് നേടിപ്പിടിക്കാൻ സാധിക്കും.

രാവിലെകളിൽ നോമ്പെടുക്കുകയും രാത്രികളിൽ നിസ്കരിക്കുകയും ചെയ്യുക എന്നത് മഹത്തരമായ, പലർക്കും പ്രയാസകരമായ സൽകർമ്മങ്ങളാണ്. എന്നാൽ അവ ചെയ്യുന്ന ഒരാളുടെ പദവി സൽസ്വഭാവത്തിലൂടെയും, സ്വന്തത്തെ നല്ല പെരുമാറ്റങ്ങളിലേക്ക് നയിച്ചു കൊണ്ടും ഒരാൾക്ക് നേടിപ്പിടിക്കാൻ സാധിക്കും.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ