ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ…

ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ദിവസത്തിൽ നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) എന്ന് പറഞ്ഞാൽ അവൻ്റെ തിന്മകൾ മായ്ക്കപ്പെടുകയും പൊറുത്തു നൽകപ്പെടുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിക്കുന്നു. സമുദ്രത്തിൻ്റെ മുകൾപരപ്പിൽ തിരമാലകൾ ഉയരുമ്പോൾ കാണപ്പെടുന്ന വെളുത്ത നുരയെ പോലെ, അവൻ്റെ തിന്മകൾ അനേകം ഉണ്ടെങ്കിൽ പോലും.

فوائد الحديث

ഒരു ദിവസത്തിൽ നൂറു തവണ ചൊല്ലുക എന്നത് തുടർച്ചയായോ പല സന്ദർഭങ്ങളിലായോ ചൊല്ലിയാലും ഈ പ്രതിഫലം ലഭിക്കുന്നതാണ്.

തസ്ബീഹ് (സുബ്ഹാനല്ലാഹ്): അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണെന്ന് അറിയിക്കുന്നു. ഹംദ് (അൽഹംദുലില്ലാഹ്): അല്ലാഹുവിന്റെ പരിപൂർണത സ്നേഹത്തോടെയും ആദരവോടെയും പ്രകീർത്തിക്കുന്നു.

ഹദീഥിൽ പാപങ്ങൾ പൊറുക്കപ്പെടും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചെറുപാപങ്ങളാണ്. എന്നാൽ വൻപാപങ്ങൾ പ്രത്യേകം തൗബ ചെയ്തു പശ്ചാത്തപിച്ചു മടങ്ങേണ്ടതാണ്.

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത, അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത