ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും…

ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "(സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ എന്താണ് ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യോട് ഒരാൾ ചോദിച്ചു: സ്വർഗപ്രവേശനം നിർബന്ധമാക്കുന്നതും നരകപ്രവേശനം നിർബന്ധമാക്കുന്നതുമായ രണ്ട് കാര്യങ്ങൾ ഏതെല്ലാമാണ്? അതിനുള്ള മറുപടിയായി നബി -ﷺ- പറഞ്ഞു: "ഒരാൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനായി, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത വിധത്തിൽ മരണപ്പെടുക എന്നതാണ് സ്വർഗപ്രവേശനം നിർബന്ധമാക്കുന്ന കാര്യം. നരകപ്രവേശനം നിർബന്ധമാക്കുന്ന കാര്യമാകട്ടെ; ഒരാൾ അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, അവനൊരു പങ്കാളിയെയോ സമനെയോ നിശ്ചയിച്ചു കൊണ്ട് മരിക്കലാണ്. അല്ലാഹുവിന്റെ സൃഷ്ടികർമത്തിലോ കാര്യകർതൃത്വങ്ങളിലോ, ആരാധനക്കുള്ള അവകാശത്തിലോ, നാമഗുണവിശേഷണങ്ങളിലോ പങ്കുചേർക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.

فوائد الحديث

തൗഹീദിൻ്റെ -അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിൻ്റെ- ശ്രേഷ്ഠത. ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത നിലയിൽ മുഅ്മിനായി മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.

ശിർക്കിൻ്റെ ഗൗരവം; ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് ശിർക്ക് ചെയ്തവനായി മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.

അല്ലാഹുവിനെ മാത്രം ആരാധിച്ച തൗഹീദുള്ളവരിൽ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാര്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലാണ്. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിച്ചേക്കാം. അതല്ലെങ്കിൽ അവൻ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം. രണ്ടാണെങ്കിലും അവരുടെ അവസാന സങ്കേതം സ്വർഗമായിരിക്കും.

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം, അല്ലാഹുവിലുള്ള വിശ്വാസം, ആരാധ്യതയിലുള്ള ഏകത്വം, ആരാധ്യതയിലുള്ള ഏകത്വം, ഏകദൈവാരാധനയുടെ ശ്രേഷ്ഠത, ഏകദൈവാരാധനയുടെ ശ്രേഷ്ഠത