ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ…

ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു മുസ്‌ലിമിനെ ബാധിക്കുന്ന രോഗങ്ങളും ദുഃഖങ്ങളും വ്യാകുലതകളും വിപത്തുകളും പ്രയാസങ്ങളും കഠിനതകളും ഭയവും വിശപ്പും -എന്തിനധികം; ഒരു മുള്ള് കുത്തുകയും അതവനെ വേദനിപ്പിക്കുകയും ചെയ്താലും- അവയെല്ലാം അവൻ്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തവും അവൻ്റെ പാപങ്ങൾ കൊഴിഞ്ഞുപോകാനുള്ള കാരണവുമായിത്തീരും.

فوائد الحديث

അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് നൽകുന്ന ഔദാര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും വിശാലത നോക്കൂ; അവരെ ബാധിക്കുന്ന ഏറ്റവും ചെറിയ പ്രയാസങ്ങൾ കൊണ്ട് പോലും അവരുടെ തിന്മകൾ അവൻ പൊറുത്തു നൽകുന്നു.

തനിക്ക് ബാധിക്കുന്ന പ്രയാസങ്ങളിൽ അല്ലാഹുവിൻ്റെ പക്കൽ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയുള്ളവനായിരിക്കണം ഓരോ മുസ്‌ലിമും. ഇപ്രകാരം ഓരോ ചെറുതും വലുതുമായ പ്രയാസങ്ങളിൽ ക്ഷമിക്കാൻ അവന് കഴിഞ്ഞാൽ അതിലൂടെ അവൻ്റെ പദവികൾ ഉയർത്തപ്പെടുകയും, തിന്മകൾക്ക് പ്രായശ്ചിത്തം നൽകപ്പെടുകയും ചെയ്യുന്നതാണ്.

التصنيفات

ഏകദൈവാരാധനയുടെ ശ്രേഷ്ഠത