മലർത്തിയടിക്കുന്നവനല്ല (യഥാർത്ഥ) ശക്തൻ; കോപം വരുമ്പോൾ തൻ്റെ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ശക്തൻ

മലർത്തിയടിക്കുന്നവനല്ല (യഥാർത്ഥ) ശക്തൻ; കോപം വരുമ്പോൾ തൻ്റെ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ശക്തൻ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മലർത്തിയടിക്കുന്നവനല്ല (യഥാർത്ഥ) ശക്തൻ; കോപം വരുമ്പോൾ തൻ്റെ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ശക്തൻ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ശാരീരിക ശക്തിയോ, ശക്തന്മാരെ മലർത്തിയടിക്കുന്നതോ ഒന്നുമല്ല യഥാർത്ഥ ശക്തിയെന്ന് നബി ﷺ ഈ ഹദീഥിലൂടെ വിവരിക്കുന്നു. മറിച്ച് യഥാർത്ഥ ശക്തിയെന്നാൽ കോപം കഠിനമാകുമ്പോൾ പോലും തൻ്റെ മനസ്സിനെതിരെ പോരാടുകയും, അതിനെ നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യുന്നതാണ്. തൻ്റെ സ്വന്തത്തെ അവൻ വരുതിയിൽ നിർത്തിയിട്ടുണ്ട് എന്നതിൻ്റെയും, പിശാചിനെ അവൻ പരാജയപ്പെടുത്തിയിരിക്കുന്നു എന്നതിൻ്റെയും തെളിവാണത്.

فوائد الحديث

കോപത്തിൻ്റെ സന്ദർഭങ്ങളിൽ മനസ്സിനെ നിയന്ത്രിക്കുകയും, വിവേകം സ്വീകരിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. ഇസ്‌ലാം ഏറെ പ്രോത്സാഹനം നൽകിയ മഹനീയമായ സ്വഭാവങ്ങളിൽ പെട്ടതാണത്.

ശത്രുവിനെതിരെയുള്ള പോരാട്ടത്തിനേക്കാൾ കഠിനമാണ് കോപം വന്നെത്തുമ്പോൾ സ്വന്തം മനസ്സിനെതിരെ പോരാടുക എന്നത്.

എന്താണ് ശക്തിയെന്നതിനെ കുറിച്ച് ജാഹിലിയ്യഃത്തിൽ നിലനിന്നിരുന്ന തെറ്റായ ധാരണയെ ഇസ്‌ലാം തിരുത്തുകയും, മാന്യമായ സ്വഭാവഗുണങ്ങളിലേക്ക് അവരെ നയിക്കുകയുമാണ് ഈ ഹദീഥിലൂടെ. തൻ്റെ മനസ്സിൻ്റെ കടിഞ്ഞാൺ കയ്യിലുള്ളവനാണ് ജനങ്ങളിൽ ഏറ്റവും ശക്തിയുള്ളവൻ.

കോപത്തിൽ നിന്ന് അകന്നു നിൽക്കുക; വ്യക്തിക്കും സമൂഹത്തിനും അത്രവലിയ ഉപദ്രവങ്ങൾ സൃഷ്ടിക്കാൻ അതിന് സാധിക്കും.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ