നബി -ﷺ- പ്രാർത്ഥനകളിൽ കുറഞ്ഞ വാക്കുകളിൽ സമ്പന്നമായ ആശയങ്ങൾ സ്വാംശീകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതല്ലാത്തത്…

നബി -ﷺ- പ്രാർത്ഥനകളിൽ കുറഞ്ഞ വാക്കുകളിൽ സമ്പന്നമായ ആശയങ്ങൾ സ്വാംശീകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതല്ലാത്തത് അവിടുന്ന് ഉപേക്ഷിച്ചിരുന്നു

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പ്രാർത്ഥനകളിൽ കുറഞ്ഞ വാക്കുകളിൽ സമ്പന്നമായ ആശയങ്ങൾ സ്വാംശീകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതല്ലാത്തത് അവിടുന്ന് ഉപേക്ഷിച്ചിരുന്നു.

[സ്വഹീഹ്]

الشرح

ഇഹലോകത്തെയും പരലോകത്തെയും നന്മകൾ ഒരുമിപ്പിക്കുന്ന, ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയമുൾക്കൊള്ളുന്ന പ്രാർത്ഥനകൾ നബി (ﷺ) ഇഷ്ടപ്പെട്ടിരുന്നു. അല്ലാഹുവിനെ പ്രകീർത്തിക്കുകയും, സദുദ്ദേശ്യത്തോടെയുള്ള തേട്ടങ്ങളും മാത്രം ഉൾക്കൊള്ളിക്കുന്നതും, (ആവശ്യമില്ലാത്ത) മറ്റു കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാർത്ഥനകളായിരുന്നു അവ.

فوائد الحديث

നന്മയുടെ എല്ലാ വശങ്ങളും ചുരുങ്ങിയ വാക്കുകളിൽ ഉൾക്കൊള്ളുന്ന പ്രാർത്ഥനാ വചനങ്ങൾ പ്രയോഗിക്കുന്നത് പുണ്യകരമാണ്. അല്ലാഹുവിനോടുള്ള തേട്ടങ്ങളിൽ അനാവശ്യമായ പദപ്രയോഗങ്ങളും നീട്ടിവലിച്ച വിശദീകരണങ്ങളും ഉപയോഗിക്കുന്നത് വെറുക്കപ്പെട്ടതാണ്. നബി (ﷺ) യുടെ മാതൃകക്കും അത് വിരുദ്ധമാണ്.

ചുരുങ്ങിയ വാക്കുകളിൽ ആശയപ്രപഞ്ചം ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന വിധത്തിൽ 'ജവാമിഉൽ കലിം' എന്ന സവിശേഷത നബി (ﷺ) ക്ക് പ്രത്യേകമായി നൽകപ്പെട്ടിരുന്നു.

നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ ശീലമാക്കാനുള്ള പരിശ്രമം അനിവാര്യമാണ്; അവിടുത്തെ പ്രാർത്ഥനകൾ സുദീർഘമാണെങ്കിലും അതിലെ വാക്കുകൾ കൂടുതലുണ്ടെങ്കിൽ പോലും ആ പ്രാർത്ഥനകളെല്ലാം ആശയസമ്പുഷ്ടങ്ങളായിരുന്നു.

التصنيفات

പ്രാർത്ഥനയുടെ മര്യാദകൾ